ടീം ഇന്ത്യയുടെ ഉപദേശക സ്ഥാനം; ധോണിയുടെ സേവനം പ്രതിഫലം വാങ്ങാതെയെന്ന് ബിസിസിഐ

ഉപദേഷ്ടാവ് എന്ന നിലയിലുള്ള സേവനങ്ങൾക്ക് ധോണി ഒരു പ്രതിഫലവും ഈടാക്കുന്നില്ലെന്ന് ബിസിസിഐ സെക്രട്ടറി പറഞ്ഞു

MS Dhoni, Ravi Shastri
ധോണി രവിശാസ്ത്രിക്കൊപ്പം. ഫയൽ ചിത്രം. Photo: Twitter/ Ravi Shastri

ടി 20 ലോകകപ്പിൽ എംഎസ് ധോണി ഇന്ത്യൻ ടീമിന്റെ ഉപദേഷ്ടാവാവുന്നത് പ്രതിഫലം വാങ്ങാതെയാണെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും. ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ഉപദേഷ്ടാവ് എന്ന നിലയിലുള്ള സേവനങ്ങൾക്ക് എംഎസ് ധോണി ഒരു ഓണറേറിയവും ഈടാക്കുന്നില്ലെന്ന് ജയ് ഷാ എഎൻഐയോട് പറഞ്ഞു.

ഗാംഗുലിയും ഇക്കാര്യം ചൊവ്വാഴ്ച പിടിഐയോട് പറഞ്ഞു. ഇന്ത്യൻ ടീമിന്റെ ഉപദേശകനായിരിക്കാൻ ധോണി പ്രതിഫലം ഒന്നും ഈടാക്കില്ലെന്നും ഗാംഗുലി പറഞ്ഞു.

ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച അതേ ദിവസം തന്നെ ധോണിയെ ഇന്ത്യൻ ടീമിന്റെ ഉപദേഷ്ടാവായി പ്രഖ്യാപിച്ചിരുന്നു.

ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കുന്ന ധോണി മൂന്ന് തവണ ഐപിഎൽ വിജയിച്ച ക്യാപ്റ്റനാണ്. കൂടാതെ ലോക ടി 20, ചാമ്പ്യൻസ് ട്രോഫി, ലോകകപ്പ് എന്നീ മൂന്ന് പ്രധാന ഐസിസി ട്രോഫികൾ സ്വന്തമാക്കിയിട്ടുണ്ട്.

Also Read: ‘നിരാശാജനകമായ അവസാനം, എങ്കിലും നമുക്ക് തല ഉയർത്തിപ്പിടിക്കാം,’ ആർസിബി ആരാധകർക്ക് നന്ദി പറഞ്ഞ് കോഹ്ലി

ധോണിയെ ദുബായിൽ വെച്ച് കണ്ട ശേഷമാണ് അദ്ദേഹത്തെ ഉപദേശകനാക്കി നിയമിക്കാനുള്ള തീരുമാനമെടുത്തതെന്ന് ജയ്ഷാ പറഞ്ഞു.

“എന്റെ തീരുമാനത്തിൽ അദ്ദേഹത്തിന് കുഴപ്പമുണ്ടായിരുന്നില്ല. ടി 20 ലോകകപ്പിന് വേണ്ടി മാത്രമായി ടീം ഇന്ത്യയുടെ ടീം മെന്റർ ആകാൻ സമ്മതിച്ചു. എംസി ധോണി ബിസിസിഐയുടെ ഓഫർ സ്വീകരിച്ചതിൽ സന്തോഷമുണ്ട്, ദേശീയ ടീമിലേക്ക് ഒരിക്കൽ കൂടി സംഭാവന നൽകാൻ അദ്ദേഹം ആഗ്രഹിക്കുന്നു. ടീം ഇന്ത്യയ്ക്ക് പിന്തുണയും മാർഗനിർദേശവും നൽകാൻ എംഎസ് ധോണി രവി ശാസ്ത്രിക്കും മറ്റ് സപ്പോർട്ട് സ്റ്റാഫുകൾക്കും ഒപ്പം പ്രവർത്തിക്കും, ”ഷാ പറഞ്ഞു.

“ഞാൻ ക്യാപ്റ്റനോടും വൈസ് ക്യാപ്റ്റനോടും രവി ശാസ്ത്രിയോടും സംസാരിച്ചു. അവരെല്ലാം ഒരേ തീരുമാനത്തിന് അനുകൂലമായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ആ ഇതിഹാസ താരം ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി എത്തണം: എം.എസ്.കെ. പ്രസാദ്

ടി 20 ലോകകപ്പ് യുഎഇയിലും ഒമാനിലുമായി മസ്‌കറ്റ്, ദുബായ്, അബുദാബി, ഷാർജ എന്നിങ്ങനെ നാല് വേദികളിലായി നടക്കും.

ഒക്ടോബർ 17 -ന് യോഗ്യതാ റൗണ്ടുകളോടെ ടൂർണമെന്റ് ആരംഭിക്കും. ഒക്ടോബർ 24 ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ms dhoni will not charge any honorarium for his services as team india mentor for t20 wc shah

Next Story
‘നിരാശാജനകമായ അവസാനം, എങ്കിലും നമുക്ക് തല ഉയർത്തിപ്പിടിക്കാം,’ ആർസിബി ആരാധകർക്ക് നന്ദി പറഞ്ഞ് കോഹ്ലിvirat kohli, kohli, kohli rcb, rcb, royal challengers bangalore, kohli ipl, kohli ipl 2021, ipl, ipl 2021, cricket news, വിരാട് കോഹ്ലി, കോഹ്ലി, ആർസിബി, റോയൽ ചലഞ്ചേഴ്സ്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com