മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്ര സിങ്ങ് ധോണിയുടെ വിരമിക്കലിനെ കുറിച്ചുള്ള സംവാദങ്ങളും ഊഹാപോഹങ്ങളും 2019 ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്തായത് മുതൽ ആരംഭിച്ചതാണ്. ഈ വിഷയത്തിൽ നിശബ്ദത പുലർത്തുന്ന നിലപാടാണ് ധോണി പൊതുവേ സ്വീകരിക്കാറ്. ഇതിനിടെ ട്വിറ്ററിൽ ധോണിറിട്ടയേഴ്സ് എന്ന ഹാഷ്‌ടാഗും (#DhoniRetires) വൈറലായി. ധോണിറിട്ടയേഴ്സ് ഹാഷ്‌ടാഗിന്റെ പശ്ചാത്തലത്തിൽ വിരമിക്കൽ അഭ്യൂഹങ്ങളെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് ധോണിയുടെ പത്നി സാക്ഷി ധോണി. കഴിഞ്ഞ ബുധനാഴ്ചയാണ് ധോണി റിട്ടയേഴ്സ് ഹാഷ്‌ടാഗ് ട്വിറ്റർ ട്രെൻഡിങ്ങ് ലിസ്റ്റിൽ ഇടം പിടിച്ചത്.
Read More: ധോണി ഇപ്പോൾ ഇങ്ങനാണ്; ലോക്ക്ഡൗൺ ദിനങ്ങൾ പിന്നിടുമ്പോൾ
ട്വിറ്ററിലൂടെയായിരുന്നു ഈ ട്വീറ്റുകൾക്ക് സാക്ഷി ആദ്യം മറുപടി നൽകിയത്. “ഇതെല്ലാം കിംവദന്തികളാണ്! എനിക്ക് മനസ്സിലാക്കാം ലോക്ക്ഡൗൺ ആളുകളെ മാനസികമായി അസ്ഥിരപ്പെടുത്തുമെന്നത്! #DhoniRetires… ഒരു ജീവിതമുണ്ടാക്ക്!” എന്നായിരുന്നു സാക്ഷിയുടെ ട്വീറ്റ്. എന്നാൽ പിന്നീട് ഈ ട്വീറ്റ് സാക്ഷി ഡിലീറ്റ് ചെയ്തു.
ഞായറാഴ്ച, ചെന്നൈ സൂപ്പർ കിങ്ങ്സിന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ മാധ്യമപ്രവർത്തക റുഫാ രമണിയുമായുള്ള ലൈവ് ചാറ്റിലാണ് സാക്ഷി ഈ വിഷയത്തിൽ വീണ്ടും അഭിപ്രായം അറിയിച്ചത്.
“അദ്ദേഹം പൊതു ഇടപെടൽ കുറച്ചിരിക്കുകയാണ് കുറച്ചു കാലമായി. ഇപ്പോൾ, ലോക്ക്ഡൗൺ സമയത്ത് സമൂഹ മാധ്യമങ്ങളിലും തീരേ പ്രത്യക്ഷപ്പെടുന്നില്ല. എനിക്കറിയില്ല, ഇതെല്ലാം വരുന്നത് എവിടെ നിന്നാണെന്ന്. മഹിയും ഞാനും സമൂഹ മാധ്യമങ്ങളിലെ വാർത്തകൾ പിന്തുടരാറില്ല, ” ട്വിറ്ററിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളെക്കുറിച്ച് സാക്ഷി ഇൻസ്റ്റഗ്രാം ലൈവിൽ പറഞ്ഞു.
Read More: രോഹിത് ധോണിയെപ്പോലെ, കോഹ്ലിയിൽ നിന്ന് തീർത്തും വ്യത്യസ്തൻ: സുരേഷ് റെയ്‌ന
“ഹാഷ്ടാഗ് ട്രെൻഡിങ്ങ് ആയ ദിവസം ഞങ്ങളുടെ ഒരു അടുത്ത സുഹൃത്ത് ആ ട്വീറ്റ് ഫോർവേഡ് ചെയ്തിപരുന്നു ‘എന്താണ് നടക്കുന്നത്?’ എന്ന് ചോദിച്ചുകൊണ്ട്. അവർക്കറിയാമായിരുന്നു ഞങ്ങൾ മറുപടി പറയില്ലെന്ന്.” സാക്ഷി, റുഫാ രമണിയോട് പറഞ്ഞു.
“പക്ഷേ ആ ജോലി ചെയ്തു, മെസേജ് അയച്ചു”- സാക്ഷി കൂട്ടിച്ചേർത്തു.
38 കാരനായ ധോണിയുടെ ക്രിക്കറ്റിലേക്കുള്ള ഏറെ കാത്തിരുന്ന തിരിച്ചുവരവ് കോവിഡ് -19 ഭീഷണിയെത്തുടർന്ന് ഐപിഎൽ മാറ്റിവച്ചതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. മാർച്ചിൽ ചെന്നൈ സൂപ്പർ കിങ്ങ്സിന്റെ ട്രെയിനിങ്ങ് ക്യാംപിൽ ധോണിയടക്കമുള്ള താരങ്ങൾ പങ്കെടുത്തിരുന്നു.
ദേശീയ ടീമിൽ കാര്യമായി ഇടപെടാത്തത് അന്താരാഷ്ട്ര മത്സരങ്ങളിലേക്കുള്ള ധോണിയുടെ തിരിച്ചുവരവ് പ്രയാസകരമാക്കുമെന്നാണ് കപിൽ ദേവ്, സുനിൽ ഗവാസ്കർ, കെ ശ്രീകാന്ത് എന്നിവരടക്കമുള്ള മുൻകാല ക്രിക്കറ്റ് താരങ്ങൾ മുൻപ് സൂചിപ്പിച്ചത്.
Read More: ‘Job was done’: MS Dhoni’s wife Sakshi on #DhoniRetires tweet