/indian-express-malayalam/media/media_files/uploads/2021/11/Dhoni-5.jpg)
തിങ്കളാഴ്ച സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫി ഫൈനൽ കാണുന്ന ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ എംഎസ് ധോണിയുടെ ഫൊട്ടോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അവസാന പന്തിൽ സിക്‌സറടിച്ച് തമിഴ്നാടിന്റെ ഷാരൂഖ് ഖാൻ തന്റെ ടീമിന് വിജയം നേടിക്കൊടുക്കുന്ന രംഗം ടിവിയിൽ കാണുന്ന ധോണിയെ ചിത്രത്തിൽ കാണാം.
ഈ വർഷത്തെ ടി20 ടൂർണമെന്റ് ഫൈനലുകളിൽ വളരെ രസകരമായ ഒരു സമാനതയുണ്ട്. മഞ്ഞ നിറമുള്ള കിറ്റുകളുള്ള ടീമുകളുടെ ജയമാണത്. ഐപിഎൽ ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്‌സും ടി20 ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയും തിങ്കളാഴ്ച കർണാടകയെ നാല് വിക്കറ്റിന് തോൽപ്പിച്ച് സയ്യിദ് മുഷ്താഖ് ടി20 ട്രോഫി നേടിയ തമിഴ്‌നാടും ആണ് ഈ വിജയിച്ച ടീമുകൾ.
ചെന്നൈ സൂപ്പർ കിംഗ്‌സ് ടീമിന്റെ ട്വിറ്റർ ഹാൻഡിൽ മുഷ്ത്ഖ് അലി ട്രോഫി ഫൈനൽ വീക്ഷിക്കുന്ന ക്യാപ്റ്റൻ എംഎസ് ധോണിയുടെ ഫോട്ടോ ട്വീറ്റ് ചെയ്തതു.
Fini 𝙎𝙚𝙚 ing off in sty7e! 💛#SyedMushtaqAliTrophy#WhistlePodu 🦁 pic.twitter.com/QeuLPrJ9Mh
— Chennai Super Kings (@ChennaiIPL) November 22, 2021
പ്രതീക് ജെയിൻ എറിഞ്ഞ അവസാന ഓവറിൽ 16 റൺസ് വേണ്ടിയിരുന്നപ്പോൾ, പവർ-ഹിറ്റർ ഷാറൂഖ് ഖാൻ സമ്മർദത്തിന് കീഴിലും ശാന്തനായി വിജയത്തിലേക്ക് ടീമിനെ എത്തിക്കുകയായിരുന്നു. അവസാന പന്തിലെ കൂറ്റൻ സിക്സറിലൂടെ, തമിഴ്‌നാടിനെ ആറ് വിക്കറ്റ് നഷ്ടത്തിൽ 153 എന്ന നിലയിൽ വിജയത്തിലേക്ക് നയിച്ചു.
Shahrukh Khan you beauteeee💛💛💛💛A perfect last ball thriller finish to retain the #SyedMushtaqAliTrophy . Just something with these #yellove jerseys. 1st @ChennaiIPL then, @cricketcomau now, @TNCACricket 💛💛💛 pic.twitter.com/S9vpJ5Uevn
— Shankar Krishna (@shankykohli18) November 22, 2021
ഷാരൂഖ് ഖാൻ ക്രീസിലെത്തിയപ്പോൾ ജയിക്കാൻ 28 പന്തിൽ 57 റൺസ് എന്ന നിലയിലായിരുന്നു തമിഴ്നാട്. അവിടം മുതൽ കരുതികളിച്ച ഷാരൂഖ് തമിഴിനാടിന്റെ വിജയപ്രതീക്ഷ നിലനിർത്തുകയായിരുന്നു. ഒടുവിൽ അവസാന പന്തിൽ അഞ്ചു റൺസ് എന്ന നിലയിലേക്ക് വിജയലക്ഷ്യം എത്തിയപ്പോൾ മനോഹരമായ ഷോട്ടിലൂടെ ഷാരൂഖ് ടീമിന് കിരീടം സമ്മാനിക്കുകയായിരുന്നു.
2019 ഫൈനലിൽ കർണാടകയോട് ഒരു റണ്ണിന് തോറ്റതിന് തമിഴ്‌നാട് ഈ ജയത്തിലൂടെ പ്രതികാരം ചെയ്യുന്നത് കണ്ടു.
Also Read: അവസാന പന്തിൽ ഷാരൂഖ് ഖാന്റെ കൂറ്റൻ സിക്സ്, മുഷ്‌താഖ് അലി കിരീടം നേടി തമിഴ്നാട്; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.