ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥി ഷായുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. ഇന്ത്യന്‍ ടീമിന്റെ മൂന്ന് മുഖങ്ങളാണ് പോസ്റ്റിലുള്ളത്. മുന്‍ നായകന്‍ എംഎസ് ധോണി, നായകന്‍ വിരാട് കോഹ്ലി, ഭാവി താരമായി വിലയിരുത്തപ്പെടുന്ന ഷായുമാണ് ഫോട്ടോയിലുള്ളത്.

ഈ ചേട്ടന്മാരോളം ടഫ് ആയിട്ടുള്ളവരാരും ഇല്ലെന്ന ക്യാപ്ഷനോടെയാണ് ഷാ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹിറ്റ് ചിത്രമായ ഗല്ലി ബോയിലിയെ ഹിറ്റ് ഡയോലോഗാണിത്. ചിത്രവും ക്യാപ്ഷനും ഒരുപോലെ ഹിറ്റായിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭൂതം, വര്‍ത്തമാനം, ഭാവി എന്നിവ ഒരുമിച്ച് ഒരേ ഫ്രെയിമിലെത്തിയെന്നാണ് ചിലരുടെ കമന്റുകള്‍.

പിന്നാലെ ഇതേ ചിത്രം തന്നെ തന്റെ ഏകാലത്തേയും പ്രിയപ്പെട്ട ഫിനിഷര്‍മാര്‍ എന്ന വാക്കുകളോടെ ഷാ ഇന്‍സ്റ്റ സ്‌റ്റോറിയായും പോസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വിന്‍ഡീസിനെതിരെയായിരുന്നു ഷായുടെ ടെസ്റ്റ് അരങ്ങേറ്റം. ആദ്യ മത്സരത്തില്‍ തന്നെ 134 റണ്‍സ് നേടി ഷാ വരവറിയിച്ചു. പിന്നാലെ അടുത്ത ടെസ്റ്റിലും സെഞ്ചുറി നേടി. എന്നാല്‍ ഓസീസ് പര്യടനത്തിനിടെ പരുക്കേറ്റ ഷാ പുറത്തായി. പരുക്കില്‍ നിന്നും തിരിച്ചു വന്ന ഷാ ഇന്ത്യന്‍ കുപ്പായത്തില്‍ മടങ്ങിയെത്താനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ