ഓസ്ട്രേലിയയ്ക്ക് മുന്നിൽ കൂറ്റൻ സ്കോർ ഉയർത്തിയിട്ടും പരാജയപ്പെടുകയായിരുന്നു മൊഹാലി ഏകദിനത്തിൽ ഇന്ത്യ. ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് നിർണായക സമയത്ത് വരുത്തിയ പിഴവുകൾ തോൽവിയ്ക്ക് കാരണമായി. ഇതിന് പിന്നാലെ വലിയ വിമർശനവും സമൂഹ മാധ്യമങ്ങളിലടക്കം ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ തന്നെയാണ് കളിയ്ക്കിടയിൽ ധോണിയെ വിളിയ്ക്കാൻ കോഹ്‌ലിയോട് ആവശ്യപ്പെടുന്ന ആരാധകന്റെ വീഡിയോയും ട്വിറ്ററിൽ പ്രചരിക്കുന്നത്.

Also Read: സ്റ്റംപിങ്ങിൽ ധോണി സ്റ്റൈൽ പുറത്തെടുത്ത റിഷഭ് പന്തിന് പാളി, അമർഷത്താൽ കോഹ്‌ലി

ബൗണ്ടറിയിൽ ഫീൾഡ് ചെയ്യുകയായിരുന്ന കോഹ്‌ലിയോട് ആരാധകൻ ആവശ്യപ്പെടുന്നത് വ്യക്തമായി കേൾക്കാം. ” വിരാട് ഭായി, ധോണിയെ വിളിക്കു”, എന്നാണ് ഗ്യാലറിയിൽ നിന്ന് ആരാധകൻ കോഹ്‌ലിയോട് ആവശ്യപ്പെടുന്നത്. മത്സരത്തിൽ ഒന്നിലധികം തവണയാണ് പന്ത് പിഴവ് വരുത്തിയത്. ഇതിൽ ഓസ്ട്രേലിയൻ വിജയത്തിന് കാരണമായ ടേണറുടെ വിക്കറ്റ് നഷ്ടപ്പെടുത്തിയതും ഉൾപ്പെടും.

Also Read: സാഹചര്യങ്ങൾ മനസിലാക്കുന്നതിൽ പരാജയപ്പെട്ടു; ഇന്ത്യൻ തോൽവിയെ കുറിച്ച് ധവാൻ

ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ 44-ാം ഓവറിലാണ് പന്ത് ഗുരുതര പിഴവ് വരുത്തിയത്. യുസ്‌വേന്ദ്ര ചാഹലിന്റെ പന്ത് വൈഡ് ബോളാവുകയും ക്രീസിന് പുറത്തിറങ്ങിയ ടേണറെ പുറത്താക്കാൻ സുവർണാവസരം ലഭിക്കുകയും ചെയ്തു. എന്നാൽ പന്ത് കൈപ്പിടിയിൽ ഒതുക്കാനും സ്റ്റംമ്പിളക്കാനും പന്തിനായില്ല. പിന്നീട് ഗ്യാലറിയിൽ നിന്നും ആരാധകർ ധോണിയുടെ പേര് ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഓരോ തവണയും പന്ത് ചെറിയ തെറ്റുകള്‍ വരുത്തുമ്പോള്‍ ഗ്യാലറി ധോണിയുടെ പേര് വിളിച്ചായിരുന്നു താരത്തെ അപമാനിച്ചത്.

Also Read: ‘ഋഷഭ് പന്തില്‍ ധോണിയെ തിരയരുത്’; താരതമ്യം വേണ്ടെന്ന് ശിഖര്‍ ധവാനും

അതേസമയം പന്തിന് പിന്തുണയുമായി താരങ്ങളും രംഗത്തെത്തി. പന്തിൽ ധോണിയെ തിരയയരുതെന്നായിരുന്നു ധവാൻ ആരാധകരോട് ആവശ്യപ്പെട്ടത്. ” ധോണിയേയും പന്തിനേയും താരതമ്യം ചെയ്യാനാകില്ല. ധോണി ഒരുപാട് അനുഭവമുള്ള താരമാണ്. പന്ത് ചെറുപ്പമാണ്. അവനോട് കുറച്ച്കൂടി ക്ഷമ കാണിക്കണം. കഴിവുള്ളവനാണ്” എന്നായിരുന്നു ധവാന്റെ നിലപാട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook