ന്യൂസിലൻഡിനെതിരെ ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യ ടി 20 മത്സരങ്ങൾക്കായി ഇന്നിറങ്ങുകയാണ്. വെല്ലിങ്ടണിലാണ് മത്സരം. അഞ്ചാം ഏകദിനത്തിൽ 35 റൺസിനായിരുന്നു ഇന്ത്യൻ ജയം. ന്യൂസിലൻഡ് പര്യടനത്തിനിടയിൽ ഇന്ത്യൻ മുൻ നായകൻ എം.എസ്.ധോണി ബോളർമാർക്ക് ചില ടിപ്സ് നൽകുകയും അത് ഫലം കാണുകയും ചെയ്തിരുന്നു. ധോണിയുടെ നിർദേശങ്ങൾ മൈക്ക് സ്റ്റംപാണ് പിടിച്ചെടുത്തത്.
അഞ്ചാം ഏകദിനത്തിൽ സ്പിന്നർ യുസ്വേന്ദ്ര ചാഹൽ ബോളിങ്ങിനു മുൻപ് ഫീൽഡിങ്ങിൽ ചില മാറ്റം വരുത്തിയിരുന്നു. ധോണിയാകട്ടെ ചാഹലിന്റെ ഫീൽഡിങ് മാറ്റത്തെ കളിയാക്കുകയാണ് ചെയ്തത്. ധോണിയുടെ കളിയാക്കൽ കേട്ട് മറ്റൊരു സ്പിന്നറായ കുൽദീപ് യാദവിന് ചിരി അടക്കാനും കഴിഞ്ഞില്ല.
ജിമ്മി നാഷം ബാറ്റിങ്ങിന് എത്തിയപ്പോഴാണ് ചാഹൽ ഫീൽഡിങ്ങിൽ ചില മാറ്റങ്ങൾ വരുത്തിയത്. ഈ സമയം കുൽദീപ് പകരക്കാരനായാണ് ഫീൽഡിൽ എത്തിയത്. അപ്പോഴാണ് ധോണി തന്റെ ശൈലിയിൽ ചാഹലിനെ ട്രോളിയത്. ”അവൻ ബോളെറിയട്ടെ. മുത്തയ്യ മുരളീധരൻ ഇത്രയും ആശങ്കയില്ല ഫീൽഡ് മാറ്റത്തിൽ,” ഇതായിരുന്നു ധോണി ഹിന്ദിയിൽ പറഞ്ഞത്.
MSD to kuldeep yadav
Muralidharan se jyada fark to fielding mi tujhe padta hain #MSDhoni #KuldeepYadav #NZvIND #MSDian pic.twitter.com/xUzukHAdmx
— adarsh kumar (@adarshk06684881) February 4, 2019
അഞ്ചാം ഏകദിനത്തിൽ ചാഹൽ മൂന്നു വിക്കറ്റുകളാണ് വീഴ്ത്തിയത്. പരമ്പര 4-1 നായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്.