മുംബൈ: റെക്കോര്‍ഡുകള്‍ ഒരുപാടുണ്ട് എംഎസ് ധോണിയുടെ പേരില്‍. കഴിഞ്ഞ ദിവസം അവസാനിച്ച ന്യൂസിലന്‍ഡ് പരമ്പരയിലാണ് ധോണി 300 ടി20 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറിയത്. ഇതോടെ ക്രിസ് ഗെയില്‍, ഷൊയ്ബ് മാലിക്ക്, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ക്കൊപ്പമെത്തി ധോണി. പട്ടികയില്‍ ഒന്നാമതുള്ളത് 446 മത്സരങ്ങള്‍ കളിച്ചിട്ടുള്ള കിറോണ്‍ പൊള്ളാര്‍ഡ് ആണ്.

ഇപ്പോഴിതാ ഒരു റെക്കോര്‍ഡിനോടു കൂടി അടുത്തിരിക്കുകയാണ് ധോണി. മൂന്ന് മത്സരങ്ങള്‍ കൂടി കളിച്ചാല്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് ധോണിയെ കാത്തിരിക്കുന്നത്. 594 മത്സരങ്ങളാണ് ധോണി ആകെ കളിച്ചിട്ടുള്ളത്. ഒന്നാമതുള്ളത് ദക്ഷിണാഫ്രിക്കന്‍ താരം മാര്‍ക്ക് ബൗച്ചറാണ്. പിന്നിലുള്ളത് കുമാര്‍ സംഘക്കാരയും ആദം ഗില്‍ക്രിസ്റ്റുമാണ്.

നേരത്തെ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ഏകദിനം കളിച്ച മൂന്നാമത്തെ താരവുമായിരുന്നു ധോണി. സച്ചിന്‍, ദ്രാവിഡ് എന്നിവരാണ് ധോണിക്ക് മുന്നിലുള്ളത്. സച്ചിന്‍ 463 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ധോണിയും അസ്ഹറുദ്ദീനും 334 മത്സരങ്ങള്‍ ഇന്ത്യയ്ക്കായി ഏകദിന ഫോര്‍മാറ്റില്‍ കളിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ