Latest News

കോവിഡ് പരിശോധന ഫലം നെഗറ്റീവ്; എംഎസ് ധോണി പരിശീലനത്തിനെത്തും

ഓഗസ്റ്റ് 15 മുതല്‍ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ പരിശീലനം

ms dhoni, ms dhoni ipl, ms dhoni ipl 2020, ms dhoni csk, dean jones, dean jones dhoni, dhoni ipl 2020, dhoni chennai super kings, cricket news

റാഞ്ചി: ക്രിക്കറ്റ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടങ്ങൾക്ക് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിനിൽക്കുന്നത്. വേദി സംബന്ധിച്ചും സർക്കാർ അനുമതികൾ സംബന്ധിച്ചുമുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതോടെ ഇനി ആരാധകർ ഉറ്റുനോക്കുന്നത് താരങ്ങളെയാണ്. ബിസിസിഐയുടെ നിർദേശമനുസരിച്ച് രണ്ട് കോവിഡ് പരിശോധന ഫലങ്ങൾ പൂർത്തിയാക്കിയ ശേഷം മാത്രമേ താരങ്ങൾക്കും സ്റ്റാഫിനും ടീമിനൊപ്പം ചേരാൻ സാധിക്കുകയുള്ളു.

ചെന്നൈ സൂപ്പർ കിങ്സ് ആരാധകർക്ക് ആശ്വാസം നൽകുന്ന വാർത്തയാണ് ഇപ്പോൾ ചെന്നൈ ക്യാമ്പിൽ നിന്നുമെത്തുന്നത്. സൂപ്പർ താരവും നായകനുമായ എംഎസ് ധോണിയുടെ പരിശോധന ഫലം നെഗറ്റീവാണെന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. ഇതോടെ വൈകാതെ തന്നെ താരം ടീമിനൊപ്പം ചേരുമെന്നും ഉറപ്പായി.

ഓഗസ്റ്റ് 15 മുതല്‍ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ പരിശീലനം. ഇതിനായി താരങ്ങള്‍ നാളെ ചെന്നൈയിലെത്തും. ധോണിക്ക് പുറമെ സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിംഗ്, അമ്പാട്ടി റായുഡു എന്നിവരാണ് ചെന്നൈയിലെ പരിശീലന ക്യാമ്പില്‍ ചേരുക.

2019 ഏകദിന ലോകകപ്പിന് പിന്നാലെ ക്രിക്കറ്റിൽ നിന്നും ഇടവേളയിട്ട ധോണി ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ക്രീസിലേക്ക് മടങ്ങിയെത്തുന്നത്. നേരത്തെ മാർച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്ലിന്റെ 13-ാം പതിപ്പിന് മുന്നോടിയായി ഫെബ്രുവരിയിൽ തന്നെ താരം ചെന്നൈ ക്യാമ്പിനൊപ്പം ചേർന്നിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ മാറ്റിവച്ചതോടെ താരം റാഞ്ചിയിലേക്ക് മടങ്ങി.

യുഎഇയിൽ നടക്കുന്ന ഐപിഎല്ലിന്റെ 13-ാം പതിപ്പിനായി എംഎസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ് ആദ്യം പറക്കുമെന്നാണ് പ്രതീക്ഷിച്ചത്. പുതിയ സീസണിനായുള്ള ഒരുക്കങ്ങൾ നേരത്തെ തന്നെ ആരംഭിച്ച ചെന്നൈ യുഎഇയിലും ഓഗസ്റ്റ് രണ്ടാം വരത്തോടെ ലാൻഡ് ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ മറ്റ് ടീമുകൾ ഓഗസ്റ്റ് 20 യാത്ര തീരുമാനിച്ചത്. അതേസമയം ചെന്നൈയുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ച് നേരത്തെ എത്തുന്നതിൽ നിന്ന് ടീമിനെ ഐപിഎൽ ഗവേണിങ് ബോഡി വിലക്കി.

സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെയാണ് ഐപിഎൽ സംഘടിപ്പിക്കുന്നു. 53 ദിവസമാണ് ടൂർണമെന്റ്. 10 ആഫ്റ്റർനൂൺ മത്സരങ്ങളുണ്ടാവും. ഉച്ചക്ക് 3.30നാണ് ആഫ്റ്റർനൂൺ മത്സരങ്ങൾ ആരംഭിക്കും. വൈകുന്നേരം 7.30നാണ് ഈവനിങ്ങ് മത്സരങ്ങൾ.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ms dhoni tests negative for covid 19

Next Story
മോട്ടിങ്ങാണ് താരം; പകരക്കാരനായി എത്തിയ സഹതാരത്തിന് മാൻ ഓഫ് ദി മാച്ച് പുരസ്കാരം കൈമാറി നെയ്മർPSG, പിഎസ്ഡി, ചാംപ്യൻസ് ലീഗ്, Champions League, Neymar, നെയ്മർ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express