ധോണിയുടെ ടി20 കരിയറിന് അന്ത്യം കുറിച്ചത് സെലക്ടർമാർ; വിവരം അറിയിച്ചത് ബിസിസിഐ

ഇനി രാജ്യാന്തര ടി20 മത്സരങ്ങൾക്ക് മഹേന്ദ്ര സിങ് ധോണിയെ പരിഗണിക്കില്ലെന്ന് സെലക്ഷൻ കമ്മിറ്റി തീരുമാനം

flop odi X1, 2018 cricket, year ending, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,

ന്യൂഡൽഹി: കുട്ടിക്രിക്കറ്റ് ഫോർമാറ്റായ ടി20 യിൽ നിന്ന് ധോണിക്ക് വിശ്രമം അനുവദിച്ചതാകണേയെന്ന് ഇന്നലെ മനസ്സുരുകി പ്രാർത്ഥിച്ചവർ എത്രയെന്ന് കണ്ടെത്തുക പ്രയാസം. പക്ഷെ ആ പ്രാർത്ഥനകളെല്ലാം വിഫലമായെന്ന് തന്നെ വേണം കരുതാൻ. അതെ, പൂർണ്ണമായും ടി20 ക്രിക്കറ്റിലേക്ക് ഇനി മഹേന്ദ്ര സിങ് ധോണിയെന്ന താരത്തെ പരിഗണിക്കേണ്ടതില്ലെന്ന് ബിസിസിഐയും സെലക്ടർമാരും തീരുമാനത്തിലെത്തി.

ഇനി ടി20 ടീമിലേക്ക് പരിഗണിക്കില്ലെന്ന സെലക്ടർമാരുടെ തീരുമാനം ബിസിസിഐ മാനേജ്മെന്റ് എം.എസ്.ധോണിയെ അറിയിച്ചതായി ഇന്ത്യൻ എക്‌സ്‌പ്രസ്സിന് വിവരം ലഭിച്ചു. 2020 ൽ ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പ് വരെ ധോണി കളിക്കുകയില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് സെലക്ടർമാർ. ഈ സാഹചര്യത്തിൽ ധോണിയെ ടീമിൽ നിലനിർത്തുന്നതിൽ യാതൊരു കാര്യവും ഇല്ലെന്നാണ് അവരുടെ വിലയിരുത്തൽ. എന്നാൽ ഏകദിന ടീമിൽ എത്ര കാലം കളിക്കണം എന്ന് ധോണിക്ക് സ്വയം തീരുമാനിക്കാമെന്ന നിലപാടിലാണ് ബിസിസിഐയും സെലക്ടർമാരും.

“സെലക്ഷൻ മീറ്റിങ്ങിന് മുൻപ് തന്നെ സെലക്ടർമാർ ധോണിയെ ഒഴിവാക്കണമെന്ന തീരുമാനത്തിലെത്തിയിരുന്നു. ഇക്കാര്യം ടീം മാനേജ്മെന്റ് വഴി ധോണിയെ അറിയിച്ചിരുന്നു. യുവ താരങ്ങൾക്ക് അവസരം നൽകിയേ മതിയാകൂ എന്ന കാര്യം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. ധോണി 2020 ലോകകപ്പ് വരെ കളിക്കില്ലെന്ന് എല്ലാവർക്കും അറിയാം. ടി20 ലോകകപ്പിന് മുൻപ് ധോണിക്ക് പകരക്കാരനെ കണ്ടെത്താനാണ് സെലക്ടർമാർ ശ്രമിക്കുന്നത്” ബിസിസിഐയിലെ ഉന്നത ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്‌സ്‌പ്രസ്സിനോട് പറഞ്ഞു.

ആര്‍ക്കാണ് ധോണിയെ പുറത്താക്കേണ്ടത്? മിന്നല്‍ സ്റ്റമ്പിങ് കണ്ടവരെല്ലാം ഒരുപോലെ ചോദിക്കുന്നു

അടുത്ത ഐസിസി 50 ഓവർ ലോകകപ്പ് വരെ ഏകദിന ടീമിൽ ധോണിയുടെ സേവനം ആവശ്യമാണെന്ന് ബിസിസിഐയും സെലക്ടർമാരും കരുതുന്നു. ക്യാപ്റ്റൻ സ്ഥാനത്ത് വിരാട് കോഹ്‌ലിയെ സമ്മർദ്ദത്തിൽ നിന്ന് അതിജീവിക്കാൻ സഹായിക്കുന്നതിനും വിക്കറ്റ് കീപ്പർ സ്ഥാനത്തും ധോണിയെ കൂടിയേ തീരൂ എന്നാണ് ടീം മാനേജ്മെന്റ് കരുതുന്നത്. ധോണി റൺസ് കണ്ടെത്താൻ വിഷമിക്കുന്നത് ബിസിസിഐയോ സെലക്ടർമാരോ പരിഗണിക്കുന്നേയില്ല.

“ഞങ്ങളിപ്പോൾ രണ്ടാമതൊരു വിക്കറ്റ് കീപ്പറിനായുളള തിരച്ചിലിലാണ്. അദ്ദേഹം ആറ് ടി20 മത്സരങ്ങളും കളിക്കില്ല. വരാനിരിക്കുന്ന ഈ മത്സരങ്ങളിൽ പന്തിനും ദിനേശ് കാർത്തിക്കിനുമാണ് പ്രഥമ പരിഗണന” എന്നാണ് സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ.പ്രസാദ് പറഞ്ഞത്. ഓസീസിനെതിരായ ഏകദിന പരമ്പരയിൽ ധോണി കളിക്കും.

ക്യാപ്റ്റൻ കൂൾ കളം വിടുന്നോ? ബിസിസിഐ തീരുമാനത്തിൽ ഞെട്ടൽ

Web Title: Ms dhoni t20 international career is over

Next Story
ട്രാക്കില്‍ ‘റെക്കോര്‍ഡ്’ വരള്‍ച്ച; സ്കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം
The moderation of comments is automated and not cleared manually by malayalam.indianexpress.com
X