/indian-express-malayalam/media/media_files/uploads/2019/08/dhoni-army.jpg)
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എംഎസ് ധോണി സൈനിക സേവനം ആരംഭിച്ചു. സൈനിക ക്യാമ്പില്‍ നിന്നുമുള്ള ധോണിയുടെ ചിത്രം വൈറലാവുകയാണ്. ക്രിക്കറ്റ് ബാറ്റില്‍ ഓട്ടോഗ്രാഫ് നല്‍കുന്ന ധോണിയുടെ ചിത്രമാണ് വൈറലാകുന്നത്.
സൈനിക ഉദ്യോഗസ്ഥനാണ് ധോണി ഓട്ടോഗ്രാഫ് നല്‍കുന്നത്. ശ്രീനഗറില്‍ നിന്നുള്ളതാണ് ചിത്രം. ഓഗസ്റ്റ് 15 വരെ ധോണി 106 ടിഎ ബറ്റാലിയനൊപ്പമുണ്ടാകും. ഇന്നാണ് ധോണി സൈന്യത്തിനൊപ്പം ചേര്‍ന്നത്. അതേസമയം ധോണിയുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക വേണ്ടെന്നും സൈന്യം അറിയിച്ചു. ധോണിയ്ക്ക് സൈനിക പരിശീലനം നേരത്തെ തന്നെ നല്‍കിയിട്ടുണണ്ടെന്നും അതിനാല്‍ അദ്ദേഹത്തിന് ഏല്‍പ്പിക്കുന്ന ദൗത്യം നിറവേറ്റാനാകുമെന്നും സൈന്യം പറയുന്നു.
Here comes the 1st exclusive picture of #LtColonelDHONI From Srinager. pic.twitter.com/gbZtqyQETJ
— DHONIsm™ (@DHONIism) August 1, 2019
പെട്രോളിങ്ങും കാവലുമായിരിക്കും ധോണി ചെയ്യുകയെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു. സ്ഥിരമായി സൈന്യത്തിനൊപ്പം പ്രവര്‍ത്തിക്കാത്ത ആളായതിനാല്‍ തന്നെ ധോണിയുടെ സുരക്ഷ സംബന്ധിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ അതിനൊന്നും പ്രസക്തിയില്ലെന്നാണ് കരസേന മേധാവി ബിപിന്‍ റാവത്ത് പറയുന്നത്. മറ്റേതൊരു സൈനികനും ഉള്ളതുപോലെ തന്നെ ഉത്തരവാദിത്വം ധോണിക്കും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സൈനിക പരിശീലനത്തിനുള്ള ധോണിയുടെ അപേക്ഷയ്ക്ക് സൈനിക മേധാവി ബിപിന്‍ റാവത്ത് അനുവാദം നല്‍കിയിരുന്നു. 2011ല്‍ ആണ് ഇന്ത്യന്‍ സൈന്യം ധോണിക്ക് ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്. ലോകകപ്പ് ക്രിക്കറ്റിനിടെ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ ഇന്ത്യന്‍ പാരാ സ്പെഷ്യല്‍ ഫോഴ്സിന്റെ ബലിദാന്‍ മുദ്രയുള്ള കീപ്പിംഗ് ഗ്ലൗസ് അണിഞ്ഞായിരുന്നു ധോണി ഇറങ്ങിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.