സഞ്ജുവും സ്മിത്തും ആർച്ചറും ഡുപ്ലെസിസും നടത്തിയ വെടിക്കെട്ടുകൾക്ക് ശേഷം ഇന്നലെ നടന്ന രാജസ്ഥാൻ – ചെന്നൈ പോരാട്ടത്തിൽ ആരാധകരെ ത്രസിപ്പിച്ച മറ്റൊരു പ്രകടനമായിരുന്നു ചെന്നൈ നായകൻ എംഎസ് ധോണിയുടേത്. 416 റൺസ് പിറന്ന മത്സരത്തിന്റെ കലാശക്കൊട്ട് എന്ന പോലെ ടോം കറണിനെ മൂന്ന് തവണയാണ് ധോണി അടുത്തടുത്ത പന്തുകളിൽ ബൗണ്ടറി പായിച്ചത്. സഞ്ജു ഒമ്പതും ഡുപ്ലെസിസ് ഏഴ് സിക്സറുകളും പറത്തിയ മത്സരത്തിൽ ധോണിയുടെ ബാറ്റിൽ നിന്ന് പിറന്നത് ഈ മൂന്ന് സിക്സറുകളായിരുന്നു. അതിലൊന്ന് ബൗണ്ടറിയും ഗ്യാലറിയും മൈതാനത്തിന് പുറത്തെ റോഡും കടന്നുപോയി.
Also Read: ‘മരുഭൂമിയിലെ കൊടുങ്കാറ്റ്’; 19 പന്തിൽ അർധസെഞ്ചുറിയുമായി സഞ്ജു സാംസൺ
ടാം കുറാനെറിഞ്ഞ മൂന്നാം പന്തിലായിരുന്നു ധോണിയുടെ ആദ്യ സിക്സ്. പിന്നാലെ നാലാം പന്ത് 92 മീറ്റർ പായിച്ച ധോണി ആരാധകരെ ഞെട്ടിച്ചു. മൈതാനത്തിന് പുറത്തെ വഴിയിൽ വീണ പന്ത് കിട്ടിയ വ്യക്തി ഒരു ചിരിയോടെ അത് എടുക്കുന്നതും രസകരമായ കാഴ്ചയായിരുന്നു.
— Cow Corner (@CowCorner9) September 22, 2020
സിക്സറുകളുടെ എണ്ണത്തിലും റെക്കോർഡ് സൃഷ്ടിച്ച മത്സരമായിരുന്നു ഇന്നലത്തേത്. രാജസ്ഥാനും ചെന്നൈയും ചേർന്ന് 416 റൺസ് 40 ഓവറിലായി അടിച്ചെടുത്തപ്പോൾ പന്ത് നിരന്തരം ബൗണ്ടറിക്ക് മുകളിലൂടെ പാഞ്ഞു. വെടിക്കെട്ടിന് തുടക്കമിട്ടത് മലയാളി താരം സഞ്ജു സാംസണായിരുന്നു. പിന്നാലെ സ്റ്റീവ് സ്മിത്തും അവസാന ഓവറുകളിൽ ജോഫ്രാ ആർച്ചറും രാജസ്ഥാൻ നിരയിൽ തകർത്തടിച്ചപ്പോൾ ടീം സ്കോർ 200 കടന്നു. മറുപടി ബാറ്റിങ്ങിൽ ചെന്നൈയ്ക്കുവേണ്ടി ഫാഫ് ഡുപ്ലെസിസും ധോണിയും നടത്തിയ രക്ഷാപ്രവർത്തനം പരാജയപ്പെട്ടെങ്കിലും ടീം സ്കോർ 200ലെത്തിക്കാൻ അവർക്കും സാധിച്ചു.
He's one lucky man.
Look who has the ball that was hit for a six by MS Dhoni.#Dream11IPL #RRvCSK pic.twitter.com/yg2g1VuLDG
— IndianPremierLeague (@IPL) September 22, 2020
Also Read: ഷാർജയിലെ സിക്സർ മഴ; ഐപിഎല്ലിൽ റെക്കോർഡ് തിരുത്തി രാജസ്ഥാൻ-ചെന്നൈ പോരാട്ടം
ഇതോടെ മത്സരത്തിൽ ആകെ പിറന്നത് 33 സിക്സറുകളായിരുന്നു, അതിൽ ഒമ്പതും സഞ്ജുവിന്റെ ബാറ്റിൽ നിന്ന്. ഐപിഎൽ ചരിത്രത്തിൽ ഒരു മത്സരത്തിലെ ഏറ്റവും കൂടുതൽ സിക്സറുകളെന്ന റെക്കോർഡും രാജസ്ഥാൻ – ചെന്നൈ പോരാട്ടം സ്വന്തമാക്കി. 2018ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ-ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിലും 33 സിക്സറുകൾ പിറന്നിരുന്നു. ഈ നേട്ടത്തിനൊപ്പമെത്താൻ ഇന്നലത്തെ മത്സരത്തിനും സാധിച്ചു.
Also Read: വിക്കറ്റിനു മുന്നിലും പിന്നിലും ‘സഞ്ജു ഷോ’