ക്രിക്കറ്റ് ലോകത്ത് നിന്ന് ഇടവേളയെടുത്തിരിക്കുകയാണെങ്കിലും ധോണിയെന്ന പേര് എപ്പോഴും സജീവമാണ്. ക്രിക്കറ്റ് ആരാധകരുടെ ചർച്ചകളിൽ മാത്രമല്ല വോളിബോൾ കോർട്ടിലും ടെന്നീസ് കോർട്ടിലുമെല്ലാം ധോണിയെ കണ്ടു. ഏറ്റവും ഒടുവിൽ പാട്ടുകാരന്റെ വേഷത്തിലാണ് ധോണി എത്തിയിരിക്കുന്നത്. പാട്ടുപാടുന്ന ധോണിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നത്.
1990ൽ പുറത്തിറങ്ങിയ ‘ജുർമ്’ എന്ന ഹിന്ദി ചിത്രത്തിലെ ജബ് കോയ് ബാത് എന്ന ഗാനമാണ് ധോണി പാടുന്നത്. ധോണിയൊടൊപ്പം ജാർഖണ്ഡിന് വേണ്ടിയും ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടിയും കളിക്കുന്ന മോനു സിങ്ങും പാട്ടു പാടുന്നുണ്ട്.
നിരവധി ആരാധകരാണ് ധോണിയുടെ പാട്ടിനെ പ്രശംസിച്ച് രംഗത്തെത്തിയത്.