എം.എസ്.ധോണിയുടെ ഫോമിനെക്കുറിച്ച് ഉയർന്ന സംശയങ്ങൾക്ക് മികച്ചൊരു സ്റ്റംപിങ്ങിലൂടെ മറുപടി കൊടുത്ത് ഇന്ത്യൻ മുൻ നായകൻ. ബാറ്റിങ്ങിൽ ധോണിയുടെ ഫോമിനെക്കുറിച്ച് ചർച്ചകൾ തുടരുമ്പോഴാണ് വിക്കറ്റ് കീപ്പിങ്ങിൽ താരം ഒരിക്കൽക്കൂടി വിമർശകരുടെ വായടപ്പിച്ചത്. ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ഏകദിനത്തിലായിരുന്നു ധോണിയുടെ മിന്നൽ സ്റ്റംപിങ്.
Also Read: ‘നാന് വീഴ്വേന് എന്ട്ര് നിനൈത്തായോ?’; അഡ്ലെയ്ഡില് ‘എംഎസ് ക്ലാസിക്’
രവീന്ദ്ര ജഡേജയുടെ ബോളിലായിരുന്നു ധോണിയുടെ സ്റ്റംപിങ്. ഓസിസ് ബാറ്റ്സ്മാൻ പീറ്റർ ഹാൻഡ്സ്കോംബിനെയാണ് ധോണി നിമിഷനേരം കൊണ്ട് പുറത്താക്കിയത്. 28-ാം ഓവറിലായിരുന്നു വിക്കറ്റ്. ഹാൻഡ്സ്കോംബ് 20 റൺസെടുത്ത് നിൽക്കുമ്പോഴാണ് സ്റ്റംപിങ്ങിലൂടെ കളം വിട്ടത്. ജഡേജയുടെ ബോൾ സിക്സ് ഉയർത്താനായുള്ള ഹാൻഡ്സ്കോംബിന്റെ ശ്രമം സ്റ്റംപിങ്ങിൽ അവസാനിക്കുകയായിരുന്നു. ബോൾ കൈയ്യിൽ കിട്ടിയതും സ്റ്റംപുകൾ ധോണി വീഴ്ത്തിയതും പെട്ടെന്നായിരുന്നു. സ്റ്റംപിങ്ങിൽ സംശയം തോന്നിയ ഫീൽഡ് അമ്പയർ തേർഡ് അമ്പയറുടെ സഹായം തേടി. അപ്പോഴേക്കും ഇന്ത്യൻ താരങ്ങൾ ആഘോഷം തുടങ്ങിയിരുന്നു.
Also Read: അതിവേഗം സച്ചിന് പിന്നാലെ കുതിച്ച് കോഹ്ലി; ഏകദിനത്തിൽ പുതിയ നേട്ടവുമായി ഇന്ത്യൻ നായകൻ
ധോണി വളരെ കൂളായാണ് തേർഡ് അമ്പയറുടെ തീരുമാനത്തിനായി കാത്തുനിന്നത്. ധോണിയുടെ സ്റ്റംപിങ്ങിൽ സംശയം തോന്നാത്ത ഇന്ത്യൻ താരങ്ങളും ആത്മവിശ്വാസത്തിലായിരുന്നു. ഒടുവിൽ റീപ്ലേകളിൽ ധോണിയുടെ തീരുമാനം ശരിവയ്ക്കുന്നതായി. തേർഡ് അമ്പയറും ഔട്ട് വിധിച്ചു.
OUT! MS Dhoni stumps Peter Handscomb (20) as Ravindra Jadeja strikes! Australia 134/4 in 27.2 overs.#AUSvIND pic.twitter.com/nIYB3M2TZA
— Kaleem Tariq (@kaleemt17) January 15, 2019
അതേസമയം, രണ്ടാം ഏകദിനത്തിൽ ഇന്ത്യക്കെതിരെ മികച്ച സ്കോറാണ് ഓസ്ട്രേലിയ പടുത്തുയർത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 298 റൺസെടുത്തു. ഷോൺ മാർഷിന്റെ മികച്ച ബാറ്റിങ്ങാണ് ഓസ്ട്രേലിയക്ക് മികച്ച സ്കോർ നേടിക്കൊടുത്തത്. മാർഷൽ 131 റൺസെടുത്തു.
Also Read: സിക്സടി വീരൻ രോഹിത്; ഗെയിലിനെ പിന്തള്ളി പുത്തൻ റെക്കോർഡ്