ഐപിഎൽ മൽസരങ്ങൾ തുടങ്ങാൻ ഇനി ഏതാനും മണിക്കൂറുകളേ ഉളളൂ. താരങ്ങളെല്ലാം കടുത്ത പരിശീലനത്തിലാണ്. ചെന്നൈ സൂപ്പർ കിങ്സ് താരങ്ങളും പരിശീലനം നടത്തുന്നുണ്ട്. പ്രാക്ടീസ് സെഷനിൽ 36 കാരനായ എം.എസ്.ധോണി ഫുട്ബോൾ പന്ത് തട്ടിക്കളിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ധോണിയുടെ ഫുട്ബോൾ കളി കണ്ട് മറ്റു താരങ്ങളെല്ലാം അതിശയത്തോടെ നോക്കിനിന്നു പോയി. കാലു കൊണ്ടും തല കൊണ്ടും ധോണി കൂളായി പന്ത് തട്ടി. ഐപിഎല്ലിലെ ആദ്യ മൽസരം ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും തമ്മിലാണ്.

രണ്ടു വർഷത്തെ സസ്‌പെൻഷനു ശേഷമാണ് ചെന്നൈ സൂപ്പർ കിങ്സ് ഐപിഎല്ലിലേക്ക് മടങ്ങിയെത്തിയത്. ധോണിയാണ് സിഎസ്കെയുടെ നായകൻ. സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ, ഡ്യുപ്ലെസിസ്, ഷെയ്‌ൻ വാട്സൺ, കേദാർ ജാദവ്, ആർ.അശ്വിൻ ഹർഭജൻ സിങ് തുടങ്ങിയവരും ചെന്നൈ സൂപ്പർ കിങ്സിലുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ