ന്യുഡൽഹി:നിലവിലെ സാഹചര്യത്തിൽ മികച്ച ഫോം നിലനിർത്താൻ ധോണിക്കാകുന്നില്ല.എന്നാൽ മികച്ച ഫോമിലെത്താനും 2019 ലോകകപ്പ് വിജയിക്കാനും സാധിക്കണമെങ്കില്‍ എന്ത് ചെയ്യണമെന്ന് ധോണിക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ ബാറ്റ്സമാൻ വിവിഎസ് ലക്ഷൺ.
“എംഎസ് ധോണി മികച്ച കളിക്കാരനാണ്. അതുകൊണ്ട് തന്നെ 2019 ലോകകപ്പ് ഉയർത്തുന്നതിന് ധോണിക്ക് വലിയ പങ്കുണ്ട്. ലോകത്തെ മികച്ച വിക്കറ്റ് കീപ്പറാണ് ധോണി എന്ന കാര്യത്തിൽ സംശയമില്ല. ഈ പ്രായത്തിലും ധോണി കായിക ക്ഷമത നിലനിർത്തുന്നുണ്ട് ” എന്നാണ് വിവിഎസ് ലക്ഷമൺ പറഞ്ഞത്.
അടുത്തിടെ ടി20യിലും ഏകദിനത്തിലും ധോണിക്ക് മികച്ച ഫോം കണ്ടെത്താനായില്ല. എങ്കിലും വിൻഡീസ് പരമ്പര വരെ ടീമിന്റെ സ്ഥിരം സാന്നിധ്യമായിരുന്നു ധോണി.
2018 ഐപിഎല്ലില്‍ ധോണി 455 റൺസ് നേടിയിരുന്നു. 150.66 സ്ട്രൈക്ക് റേറ്റുമായി കഴിഞ്ഞ ഐപിഎൽ സീസണിൽ റൺവേട്ടയിൽ രണ്ടാം സ്ഥാനവും ധോണി സ്വന്തമാക്കിയിരുന്നു.
“കഴിഞ്ഞ സീസണിൽ ഡോണിയുടെ ബാറ്റിങ്ങ് കണ്ടു ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. സ്വതന്ത്രമായി കളിക്കാനായാൽ ധോണിയെ ആർക്കും പിടിച്ചുകെട്ടാനാകില്ല. അതു പോലെ ധോണി കളിക്കുകയാണെങ്കിൽ 2019ൽ ധോണി മികച്ച പ്രകടനം കാഴ്ച്ച വയ്ക്കും,” ലക്ഷ്മണ് പറയുന്നു.