/indian-express-malayalam/media/media_files/uploads/2017/11/vvs-lakshman-vvs-laxman-msd-1404886190.jpg)
ന്യൂഡല്‍ഹി: ന്യൂസിലെന്റിനെതിരായ രണ്ടാം ട്വന്റി 20 പരാജയത്തിന് പിന്നാലെ ഇന്ത്യന്വിക്കറ്റ് കീപ്പര്‍ മഹേന്ദ്രസിംഗ് ധോണിക്കെതിരെ മുന്‍ താരങ്ങളായ വിവിഎസ് ലക്ഷ്മണും അജിത് അഗാര്‍ക്കറും രംഗത്ത്. ട്വന്റി 20യില്‍ ധോണിയുടെ സ്ഥാനത്ത് മറ്റൊരാളെ കണ്ടെത്തേണ്ട സമയമായെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. നാലാം സ്ഥാനത്ത് ഇറങ്ങുന്ന ധോണിക്ക് കളത്തില്‍ പണി എടുക്കാന്‍ സമയം ഏറെ വേണ്ടി വരുന്നെന്ന് ലക്ഷ്മണ്‍ പറഞ്ഞു.
'ശനിയാഴ്ച്ചത്തെ കളി ശ്രദ്ധിച്ചാല്‍ അറിയാം. വലിയൊരു സ്കോര്‍ ലക്ഷ്യം വെച്ച് ഇറങ്ങുമ്പോള്‍ ധോണി ഇഴയുകയാണ്. കോഹ്ലിയുടെ സ്ട്രൈക്ക് റൈറ്റ് 160 ആണ്. അതേസമയം ധോണിയുടേത് 80 മാത്രം. ഇത്ര വലിയൊരു സ്കോര്‍ പിന്തുടരുമ്പോള്‍ അത് നല്ലൊരു രീതിയല്ല', ലക്ഷ്മണ്‍ കുറ്റപ്പെടുത്തി.
"ട്വന്റി 20യില്‍ യുവതാരങ്ങള്‍ക്ക് ധോണി അവസരം നല്‍കേണ്ട സമയം ഇതാണെന്നാണ് എനിക്ക് തോന്നുന്നത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ ആത്മവിശ്വാസം ലഭിക്കാന്‍ യുവതാരങ്ങള്‍ക്ക് ഇത് മുതല്‍കൂട്ടാകും. അതേസമയം ധോണി ഏകദിന ക്രിക്കറ്റില്‍ ഒവിവാക്കാനാവാത്ത താരമാണ്' ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം അഗാര്‍ക്കറും ധോണിയെ വിമര്‍ശിച്ച് രംഗത്തെത്തി. 'ട്വന്റി 20യില്‍ എങ്കിലും ഇന്ത്യ പകരക്കാരനെ കണ്ടെത്തണം. ധോണിയുടെ ഏകദിനത്തിലെ പങ്കാളിത്തത്തില്‍ ഇന്ത്യന്‍ ടീം സന്തുഷ്ടരാണെന്ന് തോന്നുന്നു. ഒരു നായകനായി ഇരുന്നപ്പോഴുളള സാഹചര്യം അല്ല ഇത്. ഇപ്പോള്‍ അദ്ദേഹം ഒരു ബാറ്റ്സമാന്‍ മാത്രമാണ്. ട്വന്റി-20യിൽ ധോണിക്ക് പകരം മറ്റൊരാളെ ചിന്തിക്കേണ്ട സമയം ആയിരിക്കുന്നുവെന്നും' അഗാക്കര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഇന്ത്യ 40 റൺസിന് പരാജയപ്പെട്ടിരുന്നു. ആദ്യ 18 പന്തിൽ 16 റൺസ് മാത്രമാണ് ധോണിക്ക് നേടാനായത്. ഇതായിരുന്നു ഇന്ത്യയുടെ പരാജയത്തിന്റെ പ്രധാനകാരണം എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.