ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിൽ ഞെട്ടി മുൻ ഇന്ത്യൻ ടീം നായകൻ എംഎസ് ധോണിയും. ധോണിയുടെ ജീവിത കഥ പറഞ്ഞ എംഎസ് ധോണി ദി അൾടോൾഡ് സ്റ്റോറിയിൽ മുൻ ഇന്ത്യൻ നായകന്റെ വേഷത്തിലെത്തിയത് സുശാന്തായിരുന്നു. ബോളിവുഡിൽ സുശാന്ത് തന്റെ സ്ഥാനം ഒന്നുകൂടെ ഉറപ്പിച്ച ചിത്രം കൂടിയായിരുന്നു ഇത്.

ഇന്നലെയാണ് ബോളിവുഡ് താരത്തെ മുംബൈയിലെ വസതിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ പത്തിനും ഉച്ചയ്‌ക്ക് ഒന്നിനും ഇടയിലാണ് സുശാന്തിന്റെ മരണം സംഭവിച്ചതെന്നാണ് പൊലീസ് നിഗമനം. സുശാന്തിന്റെ ബെഡ് റൂമിൽ നിന്ന് ആത്മഹത്യ കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും മുംബെെ പൊലീസ് വ്യക്തമാക്കി. മാർച്ചിൽ സമ്പൂർണ അടച്ചുപൂട്ടൽ ആരംഭിച്ചതു മുതൽ സുശാന്ത് തന്റെ മുംബെെയിലുള്ള അപാർട്‌മെന്റിലാണ് താമസം.

2016ൽ പുറത്തിറങ്ങിയ ധോണിയുടെ ബയോപിക്കിനായി വലിയ തയ്യാറെടുപ്പായിരുന്നു സുശാന്ത് നടത്തിയത്. ധോണിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഒമ്പത് മാസം മുൻ സെലക്ടർകൂടിയായ കിറൺ മോറിനൊപ്പം പരിശീലിച്ചാണ് ധോണിയുടെ മാനറിസംസ് സുശാന്ത് പഠിച്ചത്.

“ഈ സിനിമയുടെ ഭാഗമാകുന്നതിന് മുമ്പുതന്നെ അദ്ദേഹം ധോണിയെ ആരാധിച്ചിരുന്നു എന്നതാണ് അദ്ദേഹത്തിന് ഈ വേഷം നന്നായി അവതരിപ്പിക്കാൻ കാരണം. അദ്ദേഹത്തിന് ഒരുതരം പ്രചോദനമായിരുന്നു. ധോണിയെപോലെ ഒരു ചെറിയ പട്ടണത്തിൽ നിന്നാണ് സുശാന്തും വന്നത്,” ധോണിയുടെ ഏജന്റും ചിത്രത്തിന്റെ നിർമ്മാതാവുമായ അരുൺ പാണ്ഡെ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ചിത്രത്തിന്റെ സംവിധായകനായ നീരജ് പാണ്ഡെയാണ് ധോണിയെ വിളിച്ച് സുശാന്തിന്റെ മരണവാർത്ത അറിയിക്കുന്നത്. മരണവാർത്ത കേട്ടതും ധോണി ഞെട്ടിപ്പോയെന്നും എന്താണ് സംഭവിച്ചതെന്ന് തങ്ങൾക്ക് വിശ്വസിക്കാൻ പോലും കഴിയില്ലെന്നും നീരജ് പറഞ്ഞതായി എബിപി അനന്ദയോട് പറഞ്ഞു.

സുശാന്തിന്റെ ബെഡ് റൂമിൽ നിന്ന് ആത്മഹത്യ കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും മുംബെെ പൊലീസ് വ്യക്തമാക്കി. മാർച്ചിൽ സമ്പൂർണ അടച്ചുപൂട്ടൽ ആരംഭിച്ചതു മുതൽ സുശാന്ത് തന്റെ മുംബെെയിലുള്ള അപാർട്‌മെന്റിലാണ് താമസം. രണ്ട് പാചകക്കാർ, വീട്ടുജോലിക്കാരൻ, മാനേജർ തുടങ്ങി നാല് പേർ സുശാന്തിനൊപ്പം ഉണ്ടായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook