ഉന്നം തെറ്റാതെ ആരാധക ഹൃദയത്തിലേക്ക് വെടിയുതിര്‍ത്ത് ‘ലഫ്റ്റനന്റ് കേണല്‍ മഹേന്ദ്രസിംഗ് ധോണി’

‘പരസ്യം ഷൂട്ട് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ രസകരമാണ് ഷൂട്ടിംഗ് ഗണ്‍’- ധോണി

സ്റ്റംമ്പിന് മുമ്പിലും പിന്നിലും ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ കഴിവ് നമ്മള്‍ ഏറെ കമ്ടതാണ്. ചോരാത്ത കൈകള്‍ക്കൊപ്പം നല്ല ഫിനിഷറാവുന്ന ധോണിയേയും നമ്മള്‍ പലവട്ടം കണ്ടിട്ടുണ്ട്. ക്രിക്കറ്റിന് പുറത്ത് ഫുട്ബോളിലും ധോണി കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാല്‍ വെടിവെപ്പിലും തന്റെ പ്രാഗത്ഭ്യം തെളിയിക്കുന്ന വീഡിയോ ആണ് അദ്ദേഹം പുറത്തുവിട്ടിരിക്കുന്നത്. നേരത്തേ കൊല്‍ക്കത്ത പൊലീസ് ട്രെയിനിംഗ് സ്കൂളില്‍ വെടിയുതിര്‍ക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു.

‘പരസ്യം ഷൂട്ട് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ രസകരമാണ് ഷൂട്ടിംഗ് ഗണ്‍’, എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഉന്നം പിടിച്ച് വെടിവെച്ചിടുന്ന ധോണിയുടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ഷൂട്ടിംഗ് ടീമില്‍ ധോണിയെ കൂടി അയക്കാമായിരുന്നെന്നും പറയുന്ന ആരാധകരുണ്ട്. ആര്‍മിയില്‍ ലെഫ്റ്റ്‌നന്റ് കേണല്‍ പദവിയുള്ള മഹി ഷൂട്ടിംഗ് പരിശീലനം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെയാണ് പുറത്തു വിട്ടത്.

ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നായകനാണ് ധോണി ഇപ്പോള്‍. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെ എത്തിയ ടീം മുംബൈയെ തോല്‍പ്പിച്ചാണ് തുടങ്ങിയത്. എന്നാല്‍ ടീം ആരാധകരെ സങ്കടത്തിലാക്കി ബാക്കി മത്സരങ്ങള്‍ ചെന്നൈയില്‍ നിന്നും മാറ്റിയിട്ടുണ്ട്. കാവേരി വിഷയത്തിലുണ്ടായ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ms dhoni shares stunning video from shooting range hits bullseye

Next Story
‘എങ്ങനെ, ഞങ്ങള്‍ പൊളിച്ചില്ലേ’; കളിക്ക് ശേഷമുള്ള ‘വിരുഷ്‌കയുടെ’ ഫോണ്‍ വിളി വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com