ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീം ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സാണ്. ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി പാഡണിയുമ്പോൾ ആരാധകർ അക്ഷമരാണ്.
ഏറെ നാളുകൾക്ക് ശേഷം ധോണിയുടെ ബാറ്റിങ് ആസ്വദിക്കാൻ സാധിക്കണമെന്നാണ് എല്ലാ ആരാധകരും പ്രതീക്ഷിക്കുന്നത്. ആരാധകരെ തൃപ്തിപ്പെടുത്തും വിധമാണ് ചെന്നൈ ക്യാംപിൽ നിന്ന് പുറത്തുവരുന്ന കാഴ്ചകൾ.
At the ripe old age of 39 …. just two old guys doing what we love @ChennaiIPL pic.twitter.com/GM8AQlDgS6
— Shane Watson (@ShaneRWatson33) September 13, 2020
വളരെ ആവേശത്തോടെയാണ് ധോണി പരിശീലന ക്യാംപിൽ ഒരുക്കങ്ങൾ നടത്തുന്നത്. തന്റെ പതിവ് ശൈലിയിലെല്ലാം ബാറ്റ് വീശുകയാണ് താരം. ധോണിയുടെ പരിശീലന വീഡിയോ ചെന്നൈ സൂപ്പർ കിങ്സിന്റെ മറ്റൊരു താരമായ ഷെയ്ൻ വാട്സൺ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചു.
ധോണിയുടെയും തന്റെയും പരിശീലന രംഗങ്ങളാണ് വാട്സൺ ട്വീറ്റ് ചെയ്തിരിക്കുന്നത്. ചെന്നൈ ടീമിനൊപ്പം കളിക്കാൻ സാധിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്നും ധോണിയുടെ സാന്നിധ്യം ടീം അംഗങ്ങൾക്ക് ഏറെ ഊര്ജം നൽകുന്നതാണെന്നും വാട്സൺ പറയുന്നു
കോഹ്ലിയും തിരക്കിലാണ്, പരിശീലന ക്യാംപിലും വിശ്രമമില്ലാതെ റൺമെഷീൻ
സാധാരണയേക്കാൾ കൂടുതൽ സമയം പരിശീലനത്തിനു ചെലവഴിച്ചാണ് വിരാട് കോഹ്ലി അടക്കമുള്ള താരങ്ങൾ ഫിറ്റ്നസ് വീണ്ടെടുക്കാൻ ശ്രമിക്കുന്നത്. ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെയും നായകനായ കോഹ്ലിയാണ്. കോഹ്ലിയുടെ പരിശീലന വീഡിയോ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇന്നലെ പുറത്തുവിട്ടിരുന്നു. നെറ്റ്സിൽ വിശ്രമമില്ലാതെ ബാറ്റ് വീശുകയാണ് താരം. ഏറെ പ്രയാസപ്പെട്ടാണ് ക്രിക്കറ്റ് ട്രാക്കിലേക്ക് തിരിച്ചെത്തിയതെന്ന് കോഹ്ലി വീഡിയോയിൽ പറയുന്നുണ്ട്. കോവിഡ് പ്രതിസന്ധി മൂലം പരിശീലനമെല്ലാം നിർത്തിവച്ചിട്ട് അഞ്ച് മാസം കഴിഞ്ഞിരുന്നു. കുറേ നാളുകൾക്ക് ശേഷം ഇപ്പോഴാണ് കോഹ്ലി അടക്കമുള്ള താരങ്ങൾ ദീർഘനേരം പരിശീലനം നടത്തുന്നത്.
More intense, more hungry than ever before, and more balanced, Virat Kohli speaks about his progress after two weeks of practice in the UAE ahead of Dream 11 IPL 2020. pic.twitter.com/l2ovA1IgGf
— Royal Challengers Bangalore (@RCBTweets) September 12, 2020
പരിശീലനത്തിന്റെ ആദ്യത്തെ കുറച്ച് ദിവസങ്ങൾ ഏറെ പ്രായസപ്പെട്ടു എന്ന് കോഹ്ലി പറയുന്നു. “അഞ്ച് മാസങ്ങൾക്ക് ശേഷം പഴയ രീതിയിലേക്ക് എത്തുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. വീണ്ടും പഴയപോലെ ആകാൻ കുറച്ച് സമയമെടുത്തു. പേശികളെല്ലാം ഉറങ്ങികിടക്കുകയായിരുന്നു. പരിശീലനം തുടങ്ങിയ സമയത്ത് തോളുകളിൽ ഏറെ ബുദ്ധിമുട്ട് തോന്നിയിരുന്നു,” കോഹ്ലി പറഞ്ഞു.