കൊളംബോ: ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ പേരെ സ്റ്റമ്പ് ചെയ്ത് പുറത്താക്കുന്ന വിക്കറ്റ് കീപ്പറെന്ന റെക്കോഡ് ഇനി ഇന്ത്യൻ താരം എംഎസ് ധോണിയുടെ പേരിൽ. ലോകക്രിക്കറ്റിൽ സ്റ്റംന്പിങ്ങിൽ സെഞ്ച്വറി നേടുന്ന ആദ്യ കീപ്പറെന്ന ബഹുമതി കൂടിയാണ് കൊളംബോയില്‍ നടക്കുന്ന ശ്രീലങ്കക്കെതിരായ അവസാന ഏകദിനത്തില്‍ ധോണി നേടിയത്‌. ലങ്കന്‍ ഇന്നിങ്‌സില്‍ ചാഹല്‍ എറിഞ്ഞ 45-ാം ഓവറിലെ അവസാന പന്തില്‍ അഖില ധനഞ്ജയയെ പുറത്താക്കിയാണ് ധോനി സ്റ്റമ്പിങ്ങില്‍ ശതകം തികച്ചത്.

ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയുടെ പേരിലുള്ള 99 സ്റ്റമ്പിങ്ങെന്നെ റെക്കോഡാണ് ധോണി പഴങ്കഥയാക്കിയത്. സംഗക്കാര 404 ഏകദിനങ്ങളില്‍ നിന്നാണ് 99 പേരെ സ്റ്റമ്പ് ചെയ്ത് പുറത്താക്കിയത്. 100 പേരെ പുറത്താക്കാന്‍ ധോനിക്ക് 301 ഏകദിനങ്ങള്‍ മാത്രമാണ് വേണ്ടിവന്നത്. രമേഷ് കലുവിതരണയുടെ അക്കൗണ്ടില്‍ 75 സ്റ്റമ്പിങ്ങും പാകിസ്താന്റെ ഇതിഹാസ താരം മോയിന്‍ ഖാന്റേ പേരില്‍ 73 സ്റ്റമ്പിങ് റെക്കോഡുമുണ്ട്. കാന്‍ഡിയില്‍ നടന്ന ഏകദിനത്തില്‍ ലങ്കന്‍ ഓപ്പണര്‍ ധനുഷ്‌ക ഗുണതിലകയെ പുറത്താക്കി ധോണി, സംഗക്കാരയുടെ 99 സ്റ്റമ്പിങ്ങിനൊപ്പമെത്തിയിരുന്നു.

മത്സരത്തിൽ ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 238 റൺസിന് പുറത്ത്. 49.4 ഓവറിലാണ് ലങ്കൻ നിര കൂടാരം കയറിയത്. അഞ്ച് വിക്കറ്റ് നേട്ടം കരസ്ഥമാക്കിയ ഭുവനേശ്വർ കുമാർ ആണ് ശ്രീലങ്കയുടെ നടുവൊടിച്ചത്.

ആ​ദ്യ സ്പെ​ല്ലി​ൽ മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി ഇ​ന്ത്യ​ക്ക് മേ​ൽ​ക്കൈ ന​ൽ​കി​യ ഭു​വി ര​ണ്ടാം സ്പെ​ല്ലി​ൽ വാ​ല​റ്റ​ത്തെ ര​ണ്ടു വി​ക്ക​റ്റു​കൂ​ടി കൊ​ഴി​ച്ചു. ബും​മ്ര ര​ണ്ടു വി​ക്ക​റ്റും ചാ​ഹ​ലും കു​ൽ​ദീ​പ് യാ​ദ​വും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

അർദ്ധസെഞ്ച്വറി നേടിയ തി​രി​മ​ന്നെയും മാത്യൂസുമാണ് ലങ്കക്ക് ഭേദപ്പെട്ട സ്കോർ നൽകിയത്. തിരിമന്നെ 67 റൺസും ഏയ്ഞ്ചലോ മാത്യൂസ് 55 റൺസുമാണ് നേടിയത്. തരംഗ 48 റൺസും നേടി.

പരമ്പരയിലെ ആദ്യ നാലു മൽസരങ്ങളും ജയിച്ച ഇന്ത്യയ്ക്ക് ഈ മൽസരവും ജയിച്ചാൽ പരമ്പര തൂത്തുവാരാം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡിൽ വെറും 14 റൺസുള്ളപ്പോൾ അവർക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.

പ​ത്തോ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ട് ത​ക​ർ​ച്ച​യി​ലേ​ക്ക് ല​ങ്ക കൂ​പ്പു​കു​ത്തി​യ​പ്പോ​ഴാ​ണ് തി​ര​മ​ന്ന​യും മാ​ത്യൂ​സും ക്രീ​സി​ലൊ​ന്നി​ച്ച​ത്. ഇ​രു​വ​രും ചേ​ർ​ന്ന് 122 റ​ൺ​സാ​ണ് ല​ങ്ക​ൻ സ്കോ​ർ കാ​ർ​ഡി​ൽ കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. ഈ ​കൂ​ട്ടു​കെ​ട്ട് പി​രി​ഞ്ഞ​തോ​ടെ ല​ങ്ക​യു​ടെ പ​തി​വ് ത​ക​ർ​ച്ച​യ്ക്ക് തു​ട​ക്ക​മാ​യി. നാ​ലി​ന് 185 എ​ന്ന നി​ല​യി​ൽ നി​ന്നാ​ണ് 238 റ​ൺ​സി​ലേ​ക്ക് ആ​തി​ഥേ​യ​ർ ചു​രു​ങ്ങി​യ​ത്. അ​വ​സാ​ന 10 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റു​ക​ളാ​ണ് ല​ങ്ക വ​ലി​ച്ചെ​റി​ഞ്ഞ​ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ