scorecardresearch

മുന്നിലുളളത് സച്ചിനും ദ്രാവിഡും മാത്രം; പുതിയ റെക്കോര്‍ഡ് എഴുതി ചേര്‍ക്കാന്‍ ധോണി

ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 കളിക്കുന്നതോടെയാണ് അദ്ദേഹത്തിന്റെ പേരില്‍ പുതിയ റെക്കോര്‍ഡ് ചേര്‍ക്കപ്പെടുക

ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 കളിക്കുന്നതോടെയാണ് അദ്ദേഹത്തിന്റെ പേരില്‍ പുതിയ റെക്കോര്‍ഡ് ചേര്‍ക്കപ്പെടുക

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഇന്ത്യന്‍ ടീമില്‍ നിന്നുമുള്ള പുറത്താക്കല്‍; കൈയ്യടി നേടി ധോണിയുടെ പ്രതികരണം

സച്ചിന്‍ തെന്‍ഡുല്‍ക്കറിനും രാഹുല്‍ ദ്രാവിഡിനും പിന്നാലെ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും മുന്‍ നായകനുമായ മഹേന്ദ്ര സിങ് ധോണി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 കളിക്കുന്നതോടെയാണ് അദ്ദേഹത്തിന്റെ പേരില്‍ പുതിയ റെക്കോര്‍ഡ് ചേര്‍ക്കപ്പെടുക. 500 രാജ്യാന്തര മത്സരങ്ങള്‍ കളിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി വെളളിയാഴ്‌ചത്തോടെ മത്സരത്തോടെ അദ്ദേഹം മാറും.

Advertisment

ഇതുവരെ 499 മത്സരങ്ങളാണ് അദ്ദേഹം കളിച്ചിട്ടുളളത്. സച്ചിനും ദ്രാവിഡും മാത്രമാണ് 500 മത്സരങ്ങള്‍ കളിച്ച ഇന്ത്യന്‍ താരങ്ങള്‍. 24 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറില്‍ 664 രാജ്യാന്തര മത്സരങ്ങളാണ് സച്ചിന്‍ കളിച്ചത്. 509 മത്സരങ്ങളാണ് ദ്രാവിഡ് കളിച്ചിട്ടുളളത്. സച്ചിന്‍ തന്നെയാണ് രാജ്യാന്തര തലത്തിലും ഏറ്റവും കൂടുതല്‍ മത്സരം കളിച്ച ക്രിക്കറ്റ് താരം.

സച്ചിന് പിന്നിലുളളവരാണ് മഹേല ജയവര്‍ദന, കുമാര്‍ സങ്കക്കാര, സനത് ജയസൂര്യ, റിക്കി പോണ്ടിങ്, ഷാഹിദ് അഫ്രിദി, ജാക്വെസ് കല്ലിസ്, ദ്രാവിഡ് എന്നിവര്‍. ഇന്നത്തെ മത്സരത്തോടെ ധോണി ഒമ്പതാം സ്ഥാനക്കാരനാകും. 2004ല്‍ ബംഗ്ലാദേശിനെതിരെയുളള ഏകദിനത്തിലാണ് നീളന്‍മുടിക്കാരനായിരുന്ന ധോണി അരങ്ങേറ്റം കുറിച്ചത്. 2005ല്‍ ശ്രീലങ്കയ്ക്കെതിരായ മത്സരത്തോടെ അദ്ദേഹം ടെസ്റ്റിലും അരങ്ങേറ്റം നടത്തി.

ചുരുങ്ങിയ വര്‍ഷത്തിനുളളില്‍ 2008ഓടെ അദ്ദേഹം ഇന്ത്യയുടെ ഏകദിന ടീം നായകനായി. പിന്നീട് അനില്‍ കുംബ്ലെ വിരമിച്ചപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ നായകസ്ഥാനവും അദ്ദേഹം ഏറ്റെടുത്തു. പിന്നീട് ആറ് വര്‍ഷക്കാലം എല്ലാ ഫോര്‍മാറ്റിലും അദ്ദേഹം നായകനായി തുടര്‍ന്നു. ധോണിയുടെ കീഴില്‍ 2009ല്‍ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നാം സ്ഥാനക്കാരായി. 2007ലെ ട്വന്റി 20 ലോകകപ്പും ഇന്ത്യ നേടി. ധോണിയുടെ കീഴില്‍ തന്നെയാണ് 2011ലെ ക്രിക്കറ്റ് ലോകകപ്പിലും ഇന്ത്യ മുത്തമിട്ടത്.

Advertisment

2014ലാണ് ധോണി ടെസ്റ്റില്‍ നിന്നും വിരമിച്ചത്. 90 ടെസ്റ്റുകളാണ് അദ്ദേഹം കളിച്ചത്. ഇപ്പോള്‍ ഏകദിനത്തിലും ട്വന്റി 20യിലും അദ്ദേഹം കളിക്കുന്നുണ്ട്. വിരാട് കോഹ്‌ലിയാണ് ഇപ്പോള്‍ ഇന്ത്യയുടെ നായകന്‍.

England Sachin Tendulkar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: