/indian-express-malayalam/media/media_files/2025/11/12/sanju-samson-ms-dhoni-and-ruturaj-2025-11-12-17-40-24.jpg)
Source: Instagram
Sanju Samson IPL Trade: സഞ്ജു സാംസൺ എത്തുന്നതോടെ ചെന്നൈ സൂപ്പർ കിങ്സ് പ്ലേയിങ് ഇലവൻ എങ്ങനെയാവും എന്ന കണക്കു കൂട്ടലുകളിലാണ് ആരാധകർ. എം എസ് ധോണി മാറി നിന്ന് സഞ്ജു സാംസണിന് വിക്കറ്റ് കീപ്പർ റോൾ നൽകുമോ എന്ന ചോദ്യം ശക്തമാണ്. ധോണി ഇംപാക്ട് പ്ലേയറായി കളിക്കാൻ സാധ്യതയുണ്ട് എന്ന വിലയിരുത്തലും ഉയരുന്നു. എന്നാൽ ധോണി സ്റ്റാർട്ടിങ് ഇലവനിൽ തന്നെ ഉണ്ടാവും എന്ന് ഉറപ്പിച്ച് പറയുകയാണ് മുൻ സിഎസ്കെ താരം കൂടിയായ ബദ്രിനാഥ്.
"ധോണി ഇംപാക്ട് പ്ലേയറായി കളിക്കില്ല എന്ന് ഉറപ്പാണ്. കളിക്കാൻ ഇറങ്ങിയാൽ വിക്കറ്റ് കീപ്പർ സ്ഥാനത്ത് ധോണി ആയിരിക്കും. ധോണി സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാവും എന്ന് ഞാൻ ഉറപ്പിച്ച് പറയാൻ കാരണം ധോണിയുടെ സാന്നിധ്യം ചെപ്പോക്കിൽ മുഴുവൻ സമയവും വേണ്ടതുണ്ട് എന്നതിനാലാണ്. ഇംപാക്ട് പ്ലേയറായി കളിച്ചാൽ അവസാന രണ്ട് ഓവറിൽ ബാറ്റ് ചെയ്യാനിറങ്ങുന്ന ധോണിയെ മാത്രമാവും നമുക്ക് കാണാനാവുക. അങ്ങനെ കാര്യങ്ങൾ വരും എന്ന് എനിക്ക് തോന്നുന്നില്ല. ധോണിയേയും സിഎസ്കെയേയും അറിയാം എന്നതിൽ നിന്നാണ് ഞാൻ ഈ പറയുന്നത്," ബദ്രിനാഥ് വ്യക്തമാക്കി.
Also Read: "ശ്രേയസിന്റെ ഓക്സിജൻ ലെവൽ 50ലേക്ക് താഴ്ന്നു; എഴുന്നേറ്റ് നിൽക്കാനായില്ല"; വെളിപ്പെടുത്തൽ
"സീസൺ മുഴുവൻ ധോണി കളിച്ചേക്കില്ല. എന്നാൽ കളിക്കുന്ന മത്സരങ്ങളിൽ ധോണിയായിരിക്കും വിക്കറ്റ് കീപ്പർ. ക്യാപ്റ്റൻ സ്ഥാനത്ത് ധോണിയായിരിക്കുമോ എന്ന് ഉറപ്പില്ല. സഞ്ജു സാംസണിന് വിക്കറ്റ് കീപ്പറാവാൻ അവസരം നൽകാനായി ധോണി മാറി നിൽക്കില്ല. ധോണി തീരുമാനം എടുത്ത് സഞ്ജുവിനോട് സംസാരിക്കും," സ്റ്റാർ സ്പോർട്സിൽ സംസാരിക്കുകയായിരുന്നു ബദ്രിനാഥ്.
Also Read: ചെന്നൈയിലേക്കുള്ള വരവ് നെറ്റ് വർത്ത് 100 കോടി കടത്തുമോ? സഞ്ജുവിന് എന്ത് ലാഭം?
ഋതുരാജ് ഗയ്ക്വാദ് ആണ് ക്യാപ്റ്റൻ എങ്കിൽ പോലും ധോണിയുടെ കയ്യിലാണ് കളിയുടെ നിയന്ത്രണം. അത്രയും വലിയ സ്ഥാനം ആണ് ചെന്നൈ സൂപ്പർ കിങ്സിൽ ധോണിക്കുള്ളത് എന്നും ബദ്രിനാഥ് പറയുന്നു. പ്രവചനാതീതമാണ് ധോണിയുടെ തീരുമാനങ്ങൾ. അതുകൊണ്ട് തന്നെ വിക്കറ്റ് കീപ്പർ സ്ഥാനം സഞ്ജുവിന് നൽകുന്നത് സംബന്ധിച്ച് ധോണിയെടുക്കുന്ന തീരുമാനം എന്താവും എന്ന് ആർക്കും പറയാനാവില്ല.
Also Read: സഞ്ജുവിനെ ചെന്നൈ ക്യാപ്റ്റൻസി നൽകി സ്വീകരിക്കില്ല; ഡൽഹിയാണ് നല്ലത്: അശ്വിൻ ; Sanju Samson IPL Trade
ചെന്നൈ സൂപ്പർ കിങ്സിലേക്ക് സഞ്ജു എത്തിയാൽ ഓപ്പണിങ് സ്ഥാനം മലയാളി താരത്തിന് ലഭിക്കുമെന്ന് ഏറെ കുറെ ഉറപ്പാണ്. ആയുഷ് മാത്രേയ്ക്കൊപ്പം സഞ്ജു ഓപ്പണറായേക്കും. കഴിഞ്ഞ ഐപിഎൽ സീസണിന്റെ മധ്യത്തോടെയാണ് ആയുഷിനെ ചെന്നൈ ഓപ്പണിങ്ങിൽ ഇറക്കി പരീക്ഷിച്ചത്. ഇത് വിജയിക്കുകയും ചെയ്തിരുന്നു.
Read More: സഞ്ജു-ജഡേജ ട്രേഡ് ഉറപ്പിച്ചു? പതിരാനയെ കൂടി വേണമെന്ന് രാജസ്ഥാൻ; ഇനി ട്വിസ്റ്റ് ഉണ്ടാകുമോ? Sanju Samson IPL Trade
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us