ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലെ മൂന്നാം ഏകദിനത്തിന് വേദിയാകുന്നത് ജാർഖണ്ഡിലെ റാഞ്ചിയാണ്. മുൻ നായകൻ എം.എസ്.ധോണിയുടെ സ്വദേശമാണ് റാഞ്ചി. ഇന്ത്യൻ ടീമിലെ വല്യേട്ടനാണ് ധോണി. അതുകൊണ്ട് തന്നെ തന്റെ വീട്ടിലെത്തുന്ന ഇന്ത്യൻ ടീം അംഗങ്ങൾക്ക് വിരുന്നൊരുക്കേണ്ടത് ധോണിയുടെയും ഭാര്യയുടെയും ഉത്തരവാദിത്വമാണ്. അത് ഭംഗിയാക്കിയിരിക്കുകയാണ് മുൻ നായകൻ. വിഭവസമൃദ്ധമായ അത്താഴമാണ് ഇന്ത്യൻ താരങ്ങൾക്കായി ധോണിയും ഭാര്യ സാക്ഷിയും ചേർന്ന് ഒരുക്കിയത്.

നായകൻ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം അംഗങ്ങളെല്ലാം അതിഥികളായെത്തി. ഒപ്പം പരിശീലകരും ഫിസിയോമാരും മറ്റ് സപ്പോർട്ടിങ് സ്റ്റാഫും എത്തിയിരുന്നു. ടീമിലെ സ്‌പിന്നർ യുസ്‌വേന്ദ്ര ചാഹലും നായകൻ വിരാട് കോഹ്‌ലിയുമാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

നേരത്തെ സ്വന്തം പേരിലുള്ള പവലിയന്‍ ഉദ്ഘാടനം ചെയ്യാന്‍ മഹേന്ദ്ര സിങ് ധോണി വിസമ്മതിച്ചിരുന്നു. ഇന്ത്യ – ഓസ്‌ട്രേലിയ മൂന്നാം ഏകദിനം നടക്കുന്ന റാഞ്ചിയിലെ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് ധോണിയുടെ പേരിലുള്ള പവലിയന്‍ ഉള്ളത്. സ്റ്റേഡിയത്തിലെ സൗത്ത് ബ്ലോക്ക് പവലിയനാണ് ധോണിയുടെ പേര് നല്‍കിയിരിക്കുന്നത്.

ഓസ്‌ട്രേലിയക്കെതിരായ മൂന്നാമത്തെ ഏകദിനം നാളെയാണ് നടക്കുക. നാളെ കൂടി ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. നിലവിൽ 5 മത്സരങ്ങളുളള പരമ്പരയിൽ ഇന്ത്യ 2-0 ന് മുന്നിലാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ