2019 ലോകകപ്പ് സെമി ഫെെനലിൽ ന്യുസിലൻഡിനോട് തോറ്റ് പുറത്തായ ശേഷം ധോണി വീണ്ടും ക്രിക്കറ്റ് മെെതാനത്ത് നെഞ്ചും വിരിച്ചു നിന്നപ്പോൾ ആരാധകർ അതു ആഘോഷമാക്കി. 2019 ലോകകപ്പ് സെമി ഫെെനലിനു ശേഷം ഐപിഎൽ 13-ാം സീസണിലെ ആദ്യ മത്സരത്തിൽ ചെന്നെെ സൂപ്പർ കിങ്‌സിന് വേണ്ടി ധോണി കളത്തിലിറങ്ങുന്നതും കാത്ത് നിരവധി പേരാണ് കാത്തിരുന്നത്. ഇന്നലെ ചെന്നെെയും മുംബെെയും തമ്മിലായിരുന്നു ഐപിഎൽ ഉദ്‌ഘാടന മത്സരം. മത്സരത്തിൽ ഉടനീളം എല്ലാവരുടെയും ശ്രദ്ധ ധോണിയിലായിരുന്നു. ആരാധകർക്ക് മാത്രമല്ല ധോണിയുടെ ഭാര്യ സാക്ഷിയും ഏറെ വെെകാരികമായാണ് ധോണിയുടെ തിരിച്ചുവരവ് ആഘോഷമാക്കിയത്.

Read Also: ആരാധകരില്ലാത്ത ഗ്യാലറിയിൽ ആരവം സൃഷ്ടിച്ച് ബിസിസിഐ; പരിപാടി കൊള്ളാമെന്ന് രോഹിത്

ധോണി ടോസിങ്ങിനായി എത്തിയ സമയത്തെ ചിത്രം പങ്കുവച്ചാണ് സാക്ഷി സന്തോഷം അറിയിച്ചത്. ‘എത്ര സുന്ദരൻ’എന്ന ക്യാപ്‌ഷനോടെയാണ് ധോണിയുടെ പുതിയ ലുക്ക് സാക്ഷി ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയിരിക്കുന്നത്.

2019 ജൂലൈ 9ന് ന്യുസിലൻഡിനെതിരായ സെമിഫൈനൽ പോരാട്ടത്തിന് ശേഷം ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്ത ധോണി ഒരു വർഷത്തിന് ശേഷം ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കലും പ്രഖ്യാപിച്ചിരുന്നു. ഇതോടെ വൈകിയാണെങ്കിലും ധോണിയെ ഇനി ഐപിഎല്ലിൽ മാത്രമേ കാണാൻ സാധിക്കുവെന്ന യാഥാർത്ഥ്യം ആരാധകർ ഉൾകൊണ്ടത്.

Read Also: ‘ചൂടൻ’ ധോണി; നിയന്ത്രണം വിട്ടു കളത്തിലേക്ക്, അംപയർക്ക് നേരെ വിരൽചൂണ്ടൽ

437 ദിവസങ്ങൾക്ക് ശേഷമാണ് ധോണി വീണ്ടും ക്രിക്കറ്റ് മൈതാനത്തേക്ക് മടങ്ങിയെത്തിയത്. ലുക്കിൽ പലപ്പോഴും ആരാധകരെ ഞെട്ടിച്ചിട്ടുള്ള ധോണി ഇത്തവണയും കലക്കൻ ലുക്കിലാണ് പ്രത്യക്ഷപ്പെട്ടത്. സൂര്യയുടെ സിങ്കം സിനിമയിലെ താടിയുമാണ് ധോണി ഇത്തവണ ആരാധകരെ ഞെട്ടിച്ചത്. ധോണിയുടെ നീളൻ മുടിയും മൊട്ടയുമെല്ലാം ഏറ്റെടുത്ത ആരാധകർ പുതിയ ലുക്കും സ്വീകരിച്ചിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook