വെല്ലിങ്ടണ്‍: ഇന്ത്യയുടെ മത്സരം കഴിഞ്ഞാല്‍ ബിസിസിഐയുടെ പേജില്‍ വരുന്ന ചാഹല്‍ ടിവി എന്ന ചാഹല്‍ അവതരിപ്പിക്കുന്ന അഭിമുഖ പരിപാടിയും വന്‍ ഹിറ്റാണ്. ഓരോ ദിവസത്തേയും കളിയിലെ താരങ്ങളാകും അഭിമുഖത്തിനായി ചാഹലിന് മുന്നിലെത്തുക. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയടക്കമുള്ളവര് ചാഹലിന് മുന്നിലെത്തിയിട്ടുണ്ട്.
എന്നാല്‍ ഇതുവരെ ചാഹല്‍ ടിവിയിലെത്താത്ത ആളാണ് മുന്‍ നായകന് എംഎസ് ധോണി. കഴിഞ്ഞ ഓസീസ് പരമ്പരയില്‍ ധോണി മികച്ച പ്രകടനങ്ങള്‍ കാഴ്ച്ചവെച്ചപ്പോള്‍ ചാഹല്‍ ടിവിയില്‍ എത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഇന്ന് ചാഹല്‍ ടിവിയില്‍ താരത്തെ എത്തിക്കാന്‍ സകല തന്ത്രവും ചാഹലും പയറ്റി നോക്കി.
— Dhoni Fan (@WastingBalls) February 3, 2019
എന്തിന് ഏറെ പറയുന്നു തന്റെ ക്യാമറ്ക്ക് മുന്നില്‍ നിന്നും ഒഴിഞ്ഞ് മാറിയ ധോണിയെ ഓടിച്ചിട്ട് പിടിക്കാന്‍ പോലും ചാഹല്‍ ശ്രമിച്ചു. പക്ഷെ ധോണി ഓടി രക്ഷപ്പെട്ടു. പൊതുവെ അഭിമുഖങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുന്ന ശീലക്കാരനാണ് ധോണി. മത്സരശേഷം ചാനല്‍ അവതാരകരുടെ മൈക്കിന് മുന്നില്‍ വളരെ അപൂര്‍വ്വമായി മാത്രമേ ധോണിയെ കാണാറുള്ളൂ.