/indian-express-malayalam/media/media_files/uploads/2018/05/MSD-CRUSH.jpg)
കളിക്കളത്തിന് അകത്തും പുറത്തുമെല്ലാം വളരെയധികം ശാന്തത പാലിക്കുന്ന താരമാണ് എം.എസ്.ധോണി. തന്റെ ജീവിതത്തിലെ സംഭവങ്ങളും തീരുമാനങ്ങളുമെല്ലാം വളരെ രഹസ്യമായി സൂക്ഷിക്കുകയും അവസാന നിമിഷം മാത്രം മറ്റുള്ളവരോടു പങ്കുവയ്ക്കുകയും ചെയ്യുന്നതാണ് ധോണിയുടെ രീതി.
ധോണിയുടെ ജീവിതത്തിലെ പല സംഭവങ്ങളും താരത്തിന്റെ ജീവിത കഥ പറഞ്ഞ സിനിമയിലൂടെയാണ് ആരാധക ലോകം അറിഞ്ഞത്. എന്നാല്‍ തന്റെ ജീവിതത്തിലെ രസകരമായ ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ധോണി. തനിക്ക് ആദ്യമായി ക്രഷ് തോന്നിയ പെണ്‍കുട്ടി ആരാണെന്നാണ് ധോണി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ദിവസം, ചെന്നൈ സൂപ്പര്‍ കിങ്സ് താരങ്ങള്‍ പങ്കെടുത്ത ഒരു പ്രൊമോഷണല്‍ പരിപാടിക്കിടെയായിരുന്നു ധോണിയുടെ വെളിപ്പെടുത്തല്‍. പരിപാടിക്കിടെ ചെന്നൈ താരങ്ങളോടായി അവതാരകന്‍ പല ചോദ്യങ്ങളും ചോദിക്കുകയും താരങ്ങള്‍ രസകരമായി തന്നെ മറുപടി പറയുകയും ചെയ്യുന്നതിനിടെയാണ് ധോണി മനസ് തുറന്നത്.
ആദ്യം തന്റെ കുട്ടിക്കാലത്ത് പ്രണയം ട്രെന്റായിരുന്നില്ലെന്നു പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ ധോണി സ്വയം മനസു തുറക്കുകയായിരുന്നു. 12-ാം ക്ലാസില്‍ പഠിക്കുന്ന സമയത്തായിരുന്നു ധോണിയുടെ ആദ്യ പ്രണയം. കൂടെ പഠിച്ചിരുന്ന സ്വാതി എന്ന കുട്ടിയോടാണ് ധോണിയ്ക്ക് ആദ്യമായി പ്രണയം തോന്നിയത്.
എന്നാല്‍ പിന്നീട് പ്രണയത്തിന് എന്ത് സംഭവിച്ചു എന്നതിനെ കുറിച്ചൊന്നും ധോണി പറഞ്ഞില്ല. തന്റെ ഭാര്യയോട് പറയരുതെന്ന് വെളിപ്പെടുത്തലിന് ശേഷം അദ്ദേഹം മറ്റുള്ളവരോടായി പറയുന്നുണ്ട്. വളരെ രസകരമായ നിമിഷങ്ങള്‍ക്ക് ശേഷം, എന്നാല്‍ ഞാനൊരു സര്‍പ്രൈസ് തരാം എന്നു പറഞ്ഞ് അവതാരകന്‍ സദസിലേക്ക് കൈ നീട്ടി അവരോട് വരാന്‍ പറയൂ എന്ന് പറഞ്ഞപ്പോള്‍ ധോണിയും കാണികളും ഞെട്ടി.
പക്ഷെ സംഗതി വെറുതെ പറ്റിക്കാന്‍ പറഞ്ഞതാണെന്ന് അവതാരകന്‍ പറഞ്ഞതോടെ ധോണി വീണ്ടും കൂളായി. തങ്ങളുടെ പ്രിയ താരത്തിന്റെ ആദ്യ പ്രണയിനിയെ കണ്ടെത്താനുള്ള ഓട്ടത്തിലാണ് ഇപ്പോള്‍ ആരാധകര്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us