ക്യാപ്റ്റൻ സ്ഥാനം കോഹ്‌ലിക്ക് വിട്ടുകൊടുത്തത് തെറ്റായിപ്പോയോ? മറുപടിയുമായി ധോണി

ഇംഗ്ലണ്ടിൽ നടന്ന ഏകദിന, ടെസ്റ്റ് പരമ്പര തോൽവിയോടെ കോഹ്‌ലിയുടെ ക്യാപ്റ്റൻസിയെക്കുറിച്ചുളള ചോദ്യങ്ങൾ ഉയരുകയാണ്

anil kumble, അനില്‍ കുംബ്ലെ,ms dhoni,എംഎസ് ധോണി, virat kohli,വിരാട് കോഹ്ലി, world cup,ലോകകപ്പ്, indian cricket team,ഇന്ത്യന്‍ ക്രിക്കറ്റ് ടീം, team india, ടീം ഇന്ത്യ, ie malayalam, ഐഇ മലയാളം

ഇന്ത്യയുടെ റൺവേട്ടക്കാരൻ വിരാട് കോഹ്‌ലി ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലും മികച്ച പ്രകടനം നടത്തി വിമർശകരുടെ വായടപ്പിച്ചിരുന്നു. ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പരയിൽ 500 റൺസിലധികം നേടുന്ന ആദ്യ ഏഷ്യക്കാരൻ എന്ന നേട്ടമാണ് അടുത്തിടെ അവസാനിച്ച ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലൂടെ കോഹ്‌ലി സ്വന്തമാക്കിയത്. ബാറ്റിങ്ങിൽ കോഹ്‌ലി മികച്ച ഫോം പുലർത്തിയെങ്കിലും ഇംഗ്ലണ്ടിൽ നടന്ന ഏകദിന, ടെസ്റ്റ് പരമ്പര തോൽവിയോടെ കോഹ്‌ലിയുടെ ക്യാപ്റ്റൻസിയെക്കുറിച്ചുളള ചോദ്യങ്ങൾ ഉയരുകയാണ്.

കോഹ്‌ലിയുടെ ക്യാപ്റ്റൻസിയെക്കുറിച്ച് മുൻ നായകൻ എം.എസ്.ധോണിയോടും ചോദിക്കുകയുണ്ടായി. ഏകദിന ക്യാപ്റ്റൻ സ്ഥാനം കോഹ്‌ലിക്ക് വിട്ടുകൊടുത്ത തീരുമാനം തെറ്റായിരുന്നോ എന്നു ചോദിച്ചപ്പോൾ ശരിയായ സമയത്താണ് താനത് ചെയ്തതെന്നായിരുന്നു ധോണിയുടെ മറുപടി.

റാഞ്ചിയിൽ ബിർസ മുണ്ട വിമാനത്താവളത്തിൽ നടന്ന മോട്ടിവേഷണൽ പ്രോഗ്രാമിലാണ് ധോണി ഇക്കാര്യം പറഞ്ഞത്. ”2019 ൽ നടക്കുന്ന ലോകകപ്പിന് മുൻപായി പുതിയ ക്യാപ്റ്റന് തന്റെ ടീമിനെ തയ്യാറാക്കുന്നതിന് സമയം വേണ്ടിവരും. അതിനാണ് താൻ ക്യാപ്റ്റൻ സ്ഥാനം നേരത്തെ ഒഴിഞ്ഞത്. കരുത്തരായ ടീമിനെ തയ്യാറാക്കി എടുക്കുന്നതിന് പുതിയ ക്യാപ്റ്റന് സമയം ആവശ്യമാണ്, വേണ്ടത്ര സമയം കിട്ടാതെ ക്യാപ്റ്റന് അത് സാധ്യമാകില്ല. ശരിയായ സമയത്താണ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതെന്നാണ് ഞാൻ കരുതുന്നത്”, ധോണി പറഞ്ഞു.

ഇംഗ്ലണ്ടിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ ഫോം നഷ്ടമായതിനെക്കുറിച്ചും ധോണി പ്രതികരിച്ചു. ”പരമ്പരയ്ക്കു മുൻപ് പരിശീലന മൽസരങ്ങൾ ടീം വേണ്ടത്ര കളിച്ചില്ല. അതാണ് ബാറ്റ്സ്മാന്മാർക്ക് മികച്ച പ്രകടനം നടത്താൻ കഴിയാതിരുന്നത്. ഇതൊക്കെ മൽസരത്തിന്റെ ഭാഗമാണ്. ഇതൊക്കെയാണെങ്കിലും ടെസ്റ്റ് റാങ്കിങ്ങിൽ ഇപ്പോഴും ഇന്ത്യയാണ് നമ്പർ വൺ എന്ന കാര്യം ആരും മറക്കരുത്” ധോണി പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ms dhoni reflects on decision to quit odi captaincy

Next Story
വിവാഹ ക്ഷണക്കത്തിലും ചെന്നൈ സൂപ്പർ കിങ്സിനോടുളള സ്‌നേഹം അറിയിച്ച് ആരാധകൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com