മുംബൈ: ഇന്ത്യൻ വ്യോമസേനയിലേക്ക് റഫാൽ ജെറ്റുകൾ ഉൾപ്പെടുത്തിയ നടപടിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്ര സിംഗ് ധോണി. പുതിയ വിമാനങ്ങൾ പൈലറ്റുമാരുടെ കയ്യിലെത്തുന്നതോടെ സേനയുടെ “മാരകശക്തി വർദ്ധിക്കുകയേയുള്ളൂ” എന്ന് ധോണി പറഞ്ഞു.

പാരച്യൂട്ട് റെജിമെന്റിന്റെ (106 പാരാ ടി‌എ ബറ്റാലിയൻ) ടെറിട്ടോറിയൽ ആർമി യൂണിറ്റിൽ ലെഫ്റ്റനന്റ് കേണലിന്റെ ഓണററി റാങ്ക് ധോണി വഹിക്കുന്നുണ്ട്. യുദ്ധവിമാനങ്ങളെ വ്യോമസേനയുടെ 17 സ്ക്വാഡ്രണിലേക്ക് അഞ്ച് റാഫേൽ വിമാനങ്ങളെ അംബാല എയർബേസിൽ നടന്ന ചടങ്ങിൽ ഔദ്യോഗികമായി ഉൾപ്പെടുത്തിയതിൽ ധോണി ആഹ്ളാദം പ്രകടിപ്പിച്ചു.

Read More: ഹിറ്റ്‌മാന്റെ സിക്‌സ്; ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ചില്ല് തകർത്തു, വീഡിയോ

“അവസാനം അവ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചടങ്ങോടെ, ലോകത്തിലെ ഏറ്റവും മികച്ച പ്രഹരശേഷി തെളിയിക്കപ്പെട്ട 4.5ാം തലമുറ യുദ്ധവിമാനത്തിന് ലോകത്തിലെ ഏറ്റവും മികച്ച യുദ്ധ വൈമാനികരെ ലഭിക്കുന്നു. നമ്മുടെ പൈലറ്റുമാരുടെ കൈകളിലും, നമ്മുടെ പക്കലുള്ള വ്യത്യസ്ത വിമാനങ്ങൾക്കൊപ്പവും, വ്യോമസേനയുടെ ഭാഗമായും റഫാലിന്റെ മാരകശക്തി വർദ്ധിക്കുകയേയുള്ളൂ, ”ധോണി ട്വീറ്റ് ചെയ്തു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കാൻ ഒരുങ്ങുന്ന ധോണി ഇപ്പോൾ ലീഗ് മത്സരങ്ങൾക്കായി ദുബായിലാണ്. സൈന്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന ധോണി 17 സ്ക്വാഡ്രണ് എല്ലാ ഭാവുകങ്ങളും നേർന്നു.

Read More: യുവരാജ് സിങ് ഇന്ത്യൻ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു

“ഗ്ലോറിയസ് 17 സ്ക്വാഡ്രൺ (ഗോൾഡൻ ആരോസ്) നിങ്ങൾക്ക് ആശംസകൾ നേരുന്നു, മിറാഷ് 2000 ന്റെ സേവന റെക്കോർഡ് റാഫേൽ മറികടക്കുമെന്ന് ഞങ്ങൾ എല്ലാവരും പ്രതീക്ഷിക്കുന്നു, പക്ഷേ സു30 എം‌കെ‌ഐ എന്റെ പ്രിയങ്കരനായി തുടരുന്നു. ഒപ്പം ആൺകുട്ടികൾക്ക് ഡോഗ് ഫൈറ്റിന് പുതിയ ടാർഗെറ്റ് ലഭിക്കുന്നു, ഒപ്പം സൂപ്പർ സുഖോയിലേക്ക് അവ അപ്ഗ്രേഡ് ചെയ്യുന്നത് വരെ ബി‌വി‌ആർ (ബിയോണ്ട് വിഷ്വൽ റെയ്ഞ്ച്) ഇടപെടലുകൾക്കായി കാത്തിരിക്കുകയും ചെയ്യാം,” ധോണി ട്വീറ്റ് ചെയ്തു.

വിമാനം സേനയിൽ ഉൾപ്പെടുത്തിയ ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും ഫ്രാൻസിന്റെ സായുധസേന മന്ത്രി ഫ്ലോറൻസ് പാർലിയും പങ്കെടുത്തു.

Read More: 1994 സെപ്‌റ്റംബർ ഒൻപത്, എതിരാളി ഓസ്‌ട്രേലിയ; തലങ്ങും വിലങ്ങും ബോൾ പായിച്ച് സച്ചിൻ

ഫ്രാൻസിലെ സായുധസേനാ മന്ത്രിയായ ഫ്ലോറൻസ് പാർലിയെ ഡൽഹിയിൽ ഗാർഡ് ഓഫ് ഓണർ നൽകിയാണ് സ്വീകരിച്ചത്. തുടർന്നായിരുന്നു അംബാലയിലെ ചടങ്ങുകൾ.

വ്യോമസേനാ ചീഫ് എയർ ചീഫ് മാർഷൽ (എസിഎം) ആർകെഎസ് ഭദൗരിയയും ചടങ്ങിൽ പങ്കെടുത്തു. 90 കളുടെ അവസാനത്തിൽ റഷ്യയിൽ നിന്ന് സുഖോയ് -30 വിമാനങ്ങൾ ഇറക്കുമതി ചെയ്ത ശേഷം പിന്നീട് റഫാലാണ് സമാനമായ രീതിയിൽ വ്യോമസേനയിലെത്തിക്കുന്നത്.

Read More: Lt. Colonel MS Dhoni hails Rafale jets induction into IAF

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook