സിംപിളിസിറ്റിയ്‌ക്ക് പേര് കേട്ട വ്യക്തിയാണ് എം.എസ്.ധോണി. ധോണിയും മകൾ സിവയുമൊത്തുളള രസകരമായ വിഡിയോകൾ സമൂഹമാധ്യമത്തിൽ വൈറലാവാറുമുണ്ട്. എന്നാലിപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുന്നത് ഒരു കുഞ്ഞിനൊപ്പം ധോണി ഒരു ടോയ് കാറുമായി കളിച്ചു കൊണ്ടിരിക്കുന്ന വിഡിയോയാണ്. ഇമ്രാൻ താഹിറിന്റെ മകനൊപ്പമാണ് ധോണി എയർപോർട്ടിലിരുന്ന് ടോയ് കാറുമായി കളിക്കുന്നത്.

ഐപിഎൽ പത്താം സീസണിൽ റൈസിങ് പൂണെ സൂപ്പർജയിന്റ്‌സിന്റെ താരമാണ് ഇമ്രാൻ താഹിറും ധോണിയും. എയർപോർട്ടിൽ തറയിലിരുന്ന് കുഞ്ഞുമായി കളിച്ചു കൊണ്ടിരിക്കുന്ന ധോണി തന്നെയാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം. ഇതിന് മുൻപ് ധോണി ടീമംഗങ്ങളുമായി നൃത്തം ചെയ്യുന്ന വിഡിയോയും വൈറലായിരുന്നു. ധോണിയുടെ സിംപിളിസിറ്റിയാണ് ഈ വിഡിയോ കാണിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്.

നേരത്തെ പത്താം സീസണിലെ മത്സരങ്ങൾ തുടങ്ങുന്നതിന് മുൻപ് ധോണിയെ പുണെയുടെ ക്യാപ്‌റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയത് ചർച്ചാ വിഷയമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ