അതെ, മൈതാനത്ത് ധോണിയുള്ളപ്പോൾ അംപയറെന്തിന് എന്ന് തോന്നിപ്പോകും. അത്ര കൃത്യമാണ് ഇന്ത്യൻ മുൻ നായകന്റെ നീക്കങ്ങളും തീരുമാനങ്ങളും എപ്പോഴും. ധരംശാല ടെസ്റ്റിലും ധോണിയെന്ന നായകന്റെ തീരുമാനം ശരിയെന്ന് വയ്ക്കുകയാണ് ഡിആർഎസ്.

ഇന്ത്യ ബാറ്റ് ചെയ്ത് കൊണ്ടിരിക്കെ, ടീം സ്കോർ 87 ൽ നിൽക്കുമ്പോഴാണ് ധോണിയുടെ റിവ്യു വിളി ശരിയായത്. ജസ്പ്രീത് ബൂമ്രയ്ക്ക് എതിരെ അകില പതിരനയുടെ എൽബി ഡബ്ല്യു അപ്പീൽ അംപയർ അനിൽ ചൗധരി ഔട്ട് നിധിച്ചപ്പോഴാണ് ധോണി റിവ്യു ആവശ്യപ്പെട്ടത്.

അംപയറുടെ കൈവിരൽ ആകാശത്തേക്ക് ഉയരുമ്പോൾ തന്നെ ധോണി റിവ്യു ആവശ്യപ്പെട്ടു. കണക്കുകൾ പിഴക്കാത്ത മുൻനായകന്റെ തീരുമാനം ശരിവച്ച് മൂന്നാം അംപയർ നോട്ട് ഔട്ട് വിധിച്ചു. ലൈനിന് പുറത്ത് വീണ പന്ത് ഓഫ് സ്റ്റംപിന്റെ അരികിൽ തട്ടാനുള്ള നേരിയ സാധ്യത മാത്രമേ മൂന്നാം അംപയർക്ക് കണ്ടെത്താനായുള്ളൂ. ഇതോടെ അനിൽ ചൗധരി തന്റെ മുൻ തീരുമാനം മാറ്റി ബൂമ്ര ഔട്ടല്ലെന്ന് വിധിച്ചു.

വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യൂ

ഒരു അംപയറുടെ അതേ കണ്ണോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻനായകൻ ധോണി ബോളിംഗ് എന്റിൽ നിന്നത്. ഇത് മാത്രമായിരുന്നില്ല ഇന്ത്യൻ ടീമിന്റെ രക്ഷയ്ക്ക് ഇന്നത്തെ ധോണിയുടെ സംഭാവന.

29 റൺസിന് ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട് ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോറെന്ന നാണക്കേടിലേക്ക് കൂപ്പുകുത്തിയ ഇന്ത്യൻ ടീമിനെ ഒറ്റയ്ക്ക് ചെറുത്തുനിന്നാണ് മുൻനായകൻ 100 കടത്തിയത്. 65 റൺസ് നേടിയ ധോണിയാണ് കളിയിൽ ഇന്ത്യയ്ക്ക് വീണ്ടും ജീവൻ നൽകിയത്. പത്ത് ബൗണ്ടറികളും രണ്ട് സിക്സറുകളും ഉൾപ്പെട്ട ധോണിയുടെ ഇന്നിംഗ്സ് ഇന്ത്യൻ ടീമിന് വേനൽക്കാലത്തെ മഴ പോലെ ആശ്വാസം നൽകി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ