ഇത് ധോണി, ഇവിടെ ഉറപ്പാണ് ഫിറ്റ്നസ്

ലോകക്രിക്കറ്റിൽ ഫിറ്റ്നസിന്റെ കാര്യത്തിൽ മുൻ ഇന്ത്യൻ നായകൻ എം.എസ്.ധോണി ഒരു പടി മുന്നിൽ തന്നെയാണ്. വിരമിച്ചതിന് ശേഷം വർഷത്തിൽ രണ്ട് മാസം മാത്രമാണ് ധോണി മൈതാനത്തിറങ്ങുന്നത്

MS Dhoni, എംസ് ധോണി, CSK, സിഎസ്കെ, IPL, ഐപിഎല്‍, Cricket, ക്രിക്കറ്റ്, Cricket updates, Indian Express Malayalam, IE Malayalam, ഐഇ മലയാളം

മുംബൈ: ലോകക്രിക്കറ്റില്‍ ഫിറ്റ്നസിന്റെ കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്.ധോണി ഒരു പടി മുന്നില്‍ തന്നെയാണ്. വിരമിച്ചതിനുശേഷം വര്‍ഷത്തില്‍ രണ്ട് മാസം മാത്രമാണ് ധോണി മൈതാനത്തിറങ്ങുന്നത്. ‘ഈ പ്രായത്തിലും എന്നാ ഒരിതാ’ എന്ന് പറയിപ്പിക്കും വിധമാണ് ചെന്നൈ താരത്തിന്റെ ശാരീരികക്ഷമത ഇപ്പോള്‍.

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലാണ് എംഎസ്ഡി എല്ലാവരേയും ഞെട്ടിച്ചത്. റണ്‍ ഔട്ടാകാതിരിക്കാന്‍ ശരീരം മുഴുവന്‍ ഉപയോഗിച്ചുള്ള ഉഗ്രന്‍ ഡൈവ്. സഞ്ജു സാംസണിന്റെ ഗ്ലൗസിന്റെ വേഗതയേപ്പോലും മറികടന്ന് ധോണിയുടെ ബാറ്റ് ക്രീസ് കടന്നു. 17 പന്തില്‍ 18 റണ്‍സായിരുന്നു ധോണിയുടെ സമ്പാദ്യം.

Read More: DC vs MI Preview: പകരം വീട്ടാന്‍ ഡല്‍ഹി; മുംബൈയ്ക്ക് ലക്ഷ്യം മൂന്നാം ജയം

മത്സരശേഷം ഹര്‍ഷ ബോഗ്ലെ താരത്തിനോട് ശാരീരികക്ഷമത നിലനിര്‍ത്തുന്നതിനെക്കുറിച്ച് ചോദിക്കുകയുണ്ടായി. “കളിക്കുന്ന സമയത്ത് ഫിറ്റ് അല്ലെന്ന് ആരെക്കൊണ്ടും പറയിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. പ്രകടനത്തിന്റെ കാര്യത്തില്‍ ഉറപ്പ് പറയാനാകില്ല. അത് 24-ാം വയസിലും 40-ാം വയസിലും അങ്ങനെ തന്നെയാണ്. പക്ഷെ ആര്‍ക്കും എന്നെ നോക്കി ഫിറ്റല്ലെന്ന് പറയാനാകില്ല എന്നത് വലിയ പോസിറ്റീവാണ്. യുവതാരങ്ങളെല്ലാം വളരെ വേഗതയുള്ളവരാണ്, അവര്‍ക്കൊപ്പം നില്‍ക്കണം,” ധോണി പറഞ്ഞു.

അതേസമയം, ധോണിയുടെ പ്രകടനത്തിന്റെ കാര്യത്തില്‍ വിമര്‍ശനം ഉയരുന്നുണ്ട്. ആദ്യ മത്സരത്തില്‍ ഡല്‍ഹിക്കെതിരെ താരം ബൗള്‍ഡ് ആയിരുന്നു. റണ്ണൊന്നുമെടുക്കാതെയാണ് സിഎസ്കെ നായകന്‍ കളം വിട്ടതും. ഇന്നലെ രാജസ്ഥാനെതിരെയും സ്കോറിങ്ങിന് വേഗം കൂട്ടാന്‍ താരത്തിനായിരുന്നില്ല.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ms dhoni on his fitness

Next Story
IPL 2021 DC vs MI: മുംബൈയെ പരാജയപ്പെടുത്തി ഡൽഹി; ജയം ആറുവിക്കറ്റിന്IPL, ഐപിഎല്‍, IPL 2021, ഐപിഎല്‍ 2021, IPL live updates, ഐപിഎല്‍ ലൈവ് അപ്ഡേറ്റ്സ്, IPL live score, ഐപിഎല്‍ ലൈവ് സ്കോര്‍, Mumbai Indians, മുംബൈ ഇന്ത്യന്‍സ്, Delhi Capitals, ഡല്‍ഹി ക്യാപിറ്റല്‍സ്, Mumbai vs Delhi, Mumbai vs Delhi live, Mumbai vs Delhi score, Mumbai vs Delhi head to head, Mumbai vs Delhi highlights, Mumbai vs Delhi preview, Rohit Sharma, രോഹിത് ശര്‍മ, Rishabh Pant, റിഷഭ് പന്ത്, Shikhar Dhawan, Indian Express Malayalam, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com