എം.എസ്.ധോണി എന്ന ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാൾക്ക് ശേഷം ആര് ഇന്ത്യയുടെ അമരത്തേക്ക് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുളളൂ, വിരാട് കോഹ്‌ലി. 2008ൽ അണ്ടർ 19 ലോകകപ്പ് ഇന്ത്യയ്ക്ക് സമ്മാനിച്ച കുട്ടി നായകന്റെ കയ്യിൽ സീനിയർ ടീമും ഭദ്രമാണെന്നാണ് പല വിദഗ്ധരും അന്ന് അഭിപ്രായപ്പെട്ടത്. 201ൽ ഓസ്ട്രേലിയൻ പര്യടനത്തിനിടെ അപ്രതീക്ഷിതമായി ധോണി വിരമിക്കൽ പ്രഖ്യാപിച്ചതോടെയാണ് ടീമിന്റെ മുഴുവൻ സമയ ടെസ്റ്റ് നായകനായി വിരാട് കോഹ്‌ലിയെത്തുന്നത്.

എം.എസ്.ധോണിയുടെ ആ തീരുമാനമാണ് കോഹ്‌ലിയെ വലിയ വളർച്ചയിലേക്ക് നയിച്ചതെന്നാണ് മുൻ താരം ഗൗതം ഗംഭീർ പറയുന്നത്. ആ വർഷം നടന്ന ഇംഗ്ലണ്ട് പര്യടനത്തിൽ അഞ്ച് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 134 റൺസ് മാത്രം നേടിയ കോഹ്‌ലിയിൽ നിന്ന് ഇന്നത്തെ താരത്തിലേക്കുള്ള പരിവർത്തനം നായകസ്ഥാനത്ത് എത്തിയ ശേഷമായിരുന്നു. മുൻ താരം വിവിഎസ് ലക്ഷ്മണുമായുള്ള സംസാരത്തിനിടയിലാണ് ഗംഭീർ ഇങ്ങനെ പറഞ്ഞത്.

Also Read: വിരാട് കോഹ്‌ലി മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു, അത് ഭയപ്പെടുത്തുന്ന കാര്യമാണ്: സ്റ്റീവ് സ്മിത്ത്

“അതെ, തീർച്ചയായും വിരാട് കോഹ്‌ലിയിൽ, പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ നാം കണ്ട മാറ്റത്തിന്റെ ഉത്തേജനം അതായിരുന്നു. അതിനുള്ള ക്രെഡിറ്റ് എം.എസ്.ധോണിക്ക് തന്നെ നൽകണം,” ഗംഭീർ പറഞ്ഞു.

2011ലാണ് വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. അന്ന് ടീമിലുണ്ടായിരുന്ന ലക്ഷമണും കോഹ്‌ലിയുടെ വളർച്ചയെക്കുറിച്ച് വാചാലനായി. മത്സരത്തിന് ശേഷം തന്റെ കളി എങ്ങനെ മെച്ചപ്പെടുത്താമെന്നും തന്റെ കഴിവുകളെ എങ്ങനെ പ്രകടനങ്ങളിൽ കൊണ്ടുവരാമെന്നും സീനിയർ താരങ്ങളോട് കോഹ്‌ലി ചോദിച്ചിരുന്നെന്നും ലക്ഷമൺ പറഞ്ഞു.

Also Read: സ്‌തബ്‌ധനായി സച്ചിൻ മടങ്ങിയത് ഓർമയുണ്ടോ? അത് ഔട്ടല്ലായിരുന്നു; വെളിപ്പെടുത്തി മുൻ അംപയർ

ഇംഗ്ലണ്ട് പര്യടനത്തിന് ശേഷമുളള തിരിച്ചുവരവ് വിരാടിന്റെ വീക്ഷണകോണിൽ നിന്ന് അവിശ്വസനീയമാണെന്ന് ലക്ഷ്മൺ പറഞ്ഞു. പിന്നീട് 2014 ൽ ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ നാല് സെഞ്ചുറികളോടെ 692 റൺസ് നേടി. പരമ്പരയിൽ, സ്റ്റീവ് സ്മിത്തിന് ശേഷം ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ കളിക്കാരനാകാനും കോഹ്‌ലിക്ക് സാധിച്ചു.

Also Read: ‘ബോയ്‌കോട്ട് ചൈന’ അത്ര എളുപ്പമല്ല; ഇന്ത്യയുടെ കായിക മേഖലയ്ക്ക് അടിതെറ്റും

ഓരോ മത്സരം കഴിയുന്തോറും മെച്ചപ്പെടുന്ന കോഹ്‌ലി എതിരാളികൾക്ക് വെല്ലുവിളിയാണെന്ന് കഴിഞ്ഞ ദിവസം ഓസിസ് താരം സ്റ്റീവ് സ്മിത്ത് പറഞ്ഞിരുന്നു. “വിരാടിനെ എനിക്ക് വളരെക്കാലമായി അറിയാം. 2007 ബ്രിസ്ബെയ്നിലെ അക്കാദമിയുടെ ഭാഗമായിരുന്നപ്പോൾ മുതൽ. ഞങ്ങൾ രണ്ടുപേരും മൈതാനത്ത് നിന്ന് ഒരുപാട് സംസാരിച്ചിട്ടുണ്ട്. ഇപ്പോൾ അവൻ കൂടുതൽ മെച്ചപ്പെട്ടുവരുന്നു, അത് ഭയപ്പെടുത്തുന്ന കാര്യമാണ്,” സ്മിത്ത് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook