യുവതാരങ്ങൾക്കൊപ്പം പരിശീലനം; എം.എസ്.ധോണി പിച്ചിലേക്ക് മടങ്ങിയെത്തുന്നു

താരം ഉടൻ രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്നാണ് സൂചന

MS Dhoni, എൺ.എസ്.ധോണി, retirement, west indies tour, വിരമിക്കൽ, വിൻഡീസ് പര്യടനം, virat kohli, india world cup, വിരാട് കോഹ്‌ലി, ie malayalam, ഐഇ മലയാളം

റാഞ്ചി: ഏറെ നാളത്തെ കാത്തിരിപ്പിനും ആശങ്കകൾക്കും അവസാനം കുറിച്ച് തിരിച്ചുവരവിന്റെ സൂചന നൽകി എം.എസ്.ധോണി. സെയ്ദ് മുഷ്തഖലി ട്രോഫി ടൂർണമെന്റിനുള്ള ജാർഖണ്ഡ് ടീമിനൊപ്പം ധോണി പരിശീലനം നടത്തുമെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

“ഫിറ്റ്നസിൽ ധോണി വീണ്ടും ശ്രദ്ധ നൽകി തുടങ്ങി. ജിമ്മിൽ വർക്ക്ഔട്ട് ആരംഭിച്ചിട്ടുണ്ട്. ബാഡ്മിന്റനും ടെന്നിസും ബില്ല്യാർഡ്സും കളിക്കുന്നുണ്ട്. ഇതൊക്കെ തുടക്കമാണ്. വൈകാതെ തന്നെ ക്രിക്കറ്റ് മൈതാനത്തേക്ക് അദ്ദേഹം മടങ്ങിയെത്തും.” സ്രോതസുകൾ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

ധോണിയുടെ രാജ്യാന്തര കരിയർ ഏറെ നാളായി ക്രിക്കറ്റ് ലോകത്തെ വലിയ ചർച്ചകളിൽ ഒന്നാണ്. സൗരവ് ഗാംഗുലി ഉൾപ്പടെയുള്ള ഇതിഹാസ താരങ്ങൾ നേരത്തെ തന്നെ വിഷയത്തിൽ അഭിപ്രായം പറഞ്ഞിരുന്നു. ബിസിസിഐ അധ്യക്ഷനായ ശേഷം നടത്തിയ ആദ്യ വാർത്താ സമ്മേളനത്തിലും ധോണിയുടെ വിരമിക്കൽ വിഷയമായി. ധോണിയുടെ മനസിൽ എന്താണെന്ന് അറിയില്ലെന്നും എന്നാൽ ധോണിയെപ്പോലെ ഒരു താരത്തിന് വേണ്ടത്ര ബഹുമാനവും പരിഗണനയും ലഭിക്കണമെന്നും ഗാംഗുലി പറഞ്ഞു.

Read Also: ചാംപ്യന്മാർ ഒന്നും വേഗം അവസാനിപ്പിക്കില്ല; ധോണിയുടെ വിരമിക്കലിനെക്കുറിച്ച് ഗാംഗുലി

“അത് ധോണിയെ മാത്രം ആശ്രയിച്ചിരിക്കുന്ന കാര്യമാണ്. ഇനി ഒരിക്കലും അവൻ തിരിച്ചുവരില്ല എന്ന് ലോകം മുഴുവൻ പറഞ്ഞടുത്ത് നിന്നാണ് ഞാൻ മടങ്ങി വന്നതും നാലു വർഷം കളിച്ചതും. ചാംപ്യന്മാർ വേഗം ഒന്നും അവസാനിപ്പിക്കാറില്ല. എന്താണ് ധോണിയുടെ മനസിൽ എന്ന് എനിക്കറിയില്ല. ക്രിക്കറ്റിലെ മഹാന്മാരിൽ ഒരാളാണ് എം.എസ്.ധോണി. കരിയറിൽ എന്താണ് അദ്ദേഹം ചെയ്തതെന്ന് പരിശോധിച്ചാൽ മതി.” ഗാംഗുലി പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ms dhoni might start playing competitive cricket

Next Story
ISL, KBFC vs MCFC Live: മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് തോൽവി
The moderation of comments is automated and not cleared manually by malayalam.indianexpress.com