എം.എസ്.ധോണിക്ക് ലോകം മുഴുവൻ ആരാധകരാണ്. കേരളത്തിലും ഒട്ടും കുറവല്ല. ആരാധനയുണ്ടെങ്കിലും തങ്ങളുടെ ഇഷ്ടതാരത്തെ നേരിൽ കാണാനുളള ഭാഗ്യം വളരെ ചരുക്കം പേർക്കേ ലഭിക്കാറുളളൂ. കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മത്സരത്തിനെത്തിയ താരങ്ങൾ കോവളത്തെ റാവിസ് റിസോർട്ടിൽ ആണ് താമസിച്ചിരുന്നത്. റിസോർട്ടിനു പുറത്ത് ഇന്ത്യൻ താരങ്ങളെ കാണാൻ ആരാധകരുടെ വലിയൊരു കൂട്ടം തന്നെ എത്തിയിരുന്നു.

റിസോർട്ടിൽ തന്റെ പ്രിയതാരങ്ങളെ നേരിൽ കാണാൻ അംഗവൈകല്യ ബാധിതനായ ലൈജു എന്ന കുട്ടി ആരാധകനും എത്തിയിരുന്നു. ആരാധകനെ കണ്ട ധോണി അടുത്തേക്ക് എത്തി കുശലം ചോദിച്ചു. ആരാധകന് കൈ കൊടുത്തു. ധോണിയെ നേരിൽ കണ്ടതിന്റെ സന്തോഷത്തിൽ മതിമറന്ന കുട്ടി ആരാധകൻ മാഹിയുടെ കൈയ്യിൽ ചുബിച്ചു. കുട്ടി ആരാധകന്റെ തലയിൽ തലോടിയ ധോണി അവനൊപ്പം ഫോട്ടോ പകർത്തിയശേഷമാണ് മടങ്ങിയത്.

ധോണിക്കുപിന്നാലെ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും ആരാധകന്റെ അടുത്തേക്ക് എത്തി. ഫോട്ടോ പകർത്തിയും ഓട്ടോഗ്രാഫ് നൽകിയും ഏറെ നേരം ചെലവഴിച്ചശേഷമാണ് കോഹ്‌ലിയും മടങ്ങിയത്. സോഷ്യൽ മീഡിയയിൽ ഇതിന്റെ വീഡിയോ വൈറലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook