Latest News

‘എന്തുവാടേ ഈ കാട്ടുന്നത്’; അവസാന ഓവറിലെ ഫീല്‍ഡര്‍മാരുടെ ‘കളിവിട്ട കളി’യില്‍ നിയന്ത്രണം വിട്ട് ധോണി

കൂള്‍നെസിന്റെ പ്രതിരൂപമായ ധോണിയുടെ മുഖത്തെ ചെറിയ അമര്‍ഷം പോലും ആരാധകരെ അമ്പരപ്പിക്കുന്നതായിരുന്നു

കളിക്കളത്തില്‍ ക്യാപ്റ്റന്‍ കൂളായി മാത്രം കണ്ടിട്ടുള്ള ധോണിയുടെ ഇന്നലത്തെ അമര്‍ഷം കണ്ട് ആരാധകരും താരങ്ങളുമെല്ലാം അമ്പരന്നിരിക്കുകയാണ്. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരായ അവസാന ഓവറിലായിരുന്നു ധോണി താരങ്ങളോട് ദേഷ്യപ്പെട്ടത്.

കളി അവസാന ഓവറിലേക്ക് എത്തിയപ്പോള്‍ ജയിക്കാന്‍ 12 റണ്‍സ് വേണമായിരുന്നു. ബ്രാവോ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ബട്‌ലര്‍ക്ക് റണ്‍സെടുക്കാനായില്ല. രണ്ടാംപന്തില്‍ ഡബിള്‍. മൂന്നാം പന്തില്‍ ബട്‌ലര്‍ ഉയര്‍ത്തി അടിച്ച പന്ത് കൈപ്പിടിയിലൊതുക്കാനുള്ള അവസരമായിരുന്നിട്ടും ചെന്നൈ താരങ്ങളാരും തന്നെ അതിനായി ശ്രമിക്കുകപോലും ചെയ്തില്ല.

ഇതോടെ ധോണിയ്ക്ക് ദേഷ്യമാവുകയായിരുന്നു. കൈകള്‍ മുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ച് നായകന്‍ തന്റെ രോഷം താരങ്ങളെ അറിയിച്ചു. കൂള്‍നെസിന്റെ പ്രതിരൂപമായ ധോണിയുടെ മുഖത്തെ ചെറിയ അമര്‍ഷം പോലും ആരാധകരെ അമ്പരപ്പിക്കുന്നതായിരുന്നു. തൊട്ടടുത്ത പന്തില്‍ സിക്‌സടിച്ച് ബട്‌ലര്‍ കളി ജയിപ്പിക്കുമെന്നായതോടെ ധോണിയുടെ അമര്‍ഷം വീണ്ടും അണപൊട്ടുകയായിരുന്നു.

അഞ്ചാം പന്തില്‍ സിംഗിളിനു ശ്രമിച്ച രാജസ്ഥാന് ഫീല്‍ഡര്‍മാരുടെ ജാഗ്രതക്കുറവില്‍ രണ്ട് റണ്‍സ് ലഭിച്ചു. ഒപ്പം വിജയവും. മല്‍സരശേഷം ധോണിയുടെ മുഖത്ത് നിരാശയും അമര്‍ഷവും പ്രകടമായിരുന്നു.

അതേസമയം, മല്‍സര ശേഷം ബോളര്‍മാരുടെ പിഴവിനെ പഴി ചൊല്ലിയ ധോണിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്. ചെന്നൈയുടെ വിന്‍ഡീസ് താരം ബ്രാവോ എറിഞ്ഞ പന്തിലായിരുന്നു ബട്‌ലര്‍ ധോണിയ്ക്ക് ക്യാച്ച് അവസരം നല്‍കിയത്. എന്നാല്‍ പന്ത് പിടിയിലൊതുക്കാന്‍ ധോണിയ്ക്ക് സാധിച്ചില്ല. ഇത് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്.

പറഞ്ഞത് അനുസരിച്ച് ബോളര്‍മാര്‍ പന്തെറിയാത്തതാണ് തോല്‍വിയ്ക്ക് കാരണമെന്നായിരുന്നു ധോണി മല്‍സരശേഷം പറഞ്ഞത്. ബോളര്‍മാര്‍ തോല്‍പ്പിച്ച് കളഞ്ഞെന്നും ധോണി പറഞ്ഞു. ഇതിനെതിരെ രൂക്ഷ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. സ്വന്തം പിഴവ് മറച്ച് വച്ചാണ് ധോണി ബോളര്‍മാരെ പഴി ചാരുന്നതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ms dhoni looses coolness in the final over

Next Story
‘നിങ്ങളാണ് കളി തോല്‍പ്പിച്ചത്, ബോളര്‍മാരെ കുറ്റം പറയരുത്’; ചെന്നൈയുടെ തോല്‍വിയില്‍ ധോണിയ്‌ക്കെതിരെ ആരാധകര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com