മുംബൈ: വിക്കറ്റിന് പിന്നില്‍ മിന്നല്‍ പിണറാണ് ധോണിയെന്ന് പറയാറുണ്ട്. മറ്റു താരങ്ങളെ കുറിച്ച് മിന്നല്‍ പിണര്‍, ഇടിമിന്നല്‍ വേഗം എന്നൊക്കെ പറയുന്നത് ആലങ്കാരികമാണെങ്കില്‍ ധോണിയെ സംബന്ധിച്ച് അത് ചെറുതാണ്. വിക്കറ്റിന് പിന്നില്‍ ധോണിയുടെ അത്ര വേഗതയുള്ള വേറെയാരുമില്ല.

വിന്‍ഡീസിനെതിരായ നാലാം ഏകദിനത്തിലെ മിന്നല്‍ സ്റ്റംപിങ് ഒരിക്കല്‍ കൂടി അതിന് അടിവരയിട്ടു. രവീന്ദ്ര ജഡേജയുടെ പന്തില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ കീമോ പോളിനെ ധോണി സ്റ്റംപ് ചെയ്യാന്‍ എടുത്ത സമയം വെറും 0.08 സെക്കന്റായിരുന്നു. അതിവേഗ സ്റ്റംപിങ്ങില്‍ ധോണി സ്വന്തം റെക്കോര്‍ഡ് ഓരോ മത്സരം കഴിയും തോറും മെച്ചപ്പെടുത്തുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

28-ാമത്തെ ഓവറില്‍ രവീന്ദ്ര ജഡേജയുടെ ബോളിലായിരുന്നു വിന്‍ഡീസ് താരം കീമോ പോളിനെ സ്റ്റംപിങ്ങിലൂടെ ധോണി പുറത്താക്കിയത്. കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു ധോണി വിക്കറ്റ് വീഴ്ത്തിയത്. പക്ഷേ ധോണിയുടെ സ്റ്റംപിങ്ങില്‍ വിക്കറ്റ് വീണെന്ന് ജഡേജയ്ക്ക് വിശ്വസിക്കാനായില്ല. പക്ഷേ പുഞ്ചിരിച്ചുകൊണ്ട് ക്രീസിലേക്ക് നടന്നുവന്ന ധോണിയെ കണ്ടപ്പോള്‍ ജഡേജ ഉറപ്പിച്ചു, അത് വിക്കറ്റാണെന്ന്.

സ്റ്റംപിങ്ങിന് വെറും 0.08 സെക്കന്റ് മാത്രമാണ് ധോണിക്ക് വേണ്ടിവന്നതെന്ന് പിന്നീടാണ് കമന്റേറ്റര്‍മാര്‍ പറഞ്ഞത്. ഇത് ഇന്ത്യന്‍ ടീമിനെയും ആരാധകരെയും ഒന്നുപോലെ അതിശയിപ്പിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ