ഇന്ത്യൻ ക്രിക്കറ്റ് ടീം കണ്ട ഏറ്റവും മികച്ച നായകന്മാരുടെ പട്ടികയിൽ മുൻനിരയിൽ തന്നെയാണ് എംഎസ് ധോണിയും. പ്രധാനപ്പെട്ട മൂന്ന് ഐസിസി കിരീടങ്ങളും ഇന്ത്യയിലെത്തിച്ച ധോണി നായകനെന്ന നിലയിൽ മറ്റ് ഒട്ടനവധി നേട്ടങ്ങളും സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ആരാധകരുടെ പ്രിയപ്പെട്ട തലയാണ് ധോണി. ധോണിയുടെ പകരക്കാരനായി എത്തിയ വിരാട് കോഹ്‍ലിയും നേട്ടങ്ങൾ കൊയ്യുകയാണ്. അതിനിടയിൽ കോഹ്‍ലിയോണോ ധോണിയാണോ മികച്ച നായകൻ എന്ന ചോദ്യം അവർക്ക് മുന്നിൽ വന്നാലോ?

ഒരു പ്രമുഖ ടെലിവിഷൻ ഷോയിലാണ് ഇന്ത്യൻ താരങ്ങളായ ഹർദ്ധിക് പാണ്ഡ്യയോടും, കെഎൽ രാഹുലിനോടും കരൺ ജോഹറാണ് ഈ ചോദ്യം ചോദിച്ചത്. എന്നാൽ ഇക്കാര്യത്തിൽ ഇരുവർക്കും കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. ഉത്തരവും ഒന്ന് തന്നെ. ധോണി തന്നെയാണ് മികച്ച നായകൻ.

നേട്ടങ്ങളുടെ കാര്യത്തിൽ ധോണി തന്നെയാണ് മികച്ച നായകനെന്ന് രാഹുൽ പറഞ്ഞപ്പോൾ, തന്റെ അരങ്ങേറ്റം ധോണിക്ക് കീഴിലായതിനാലാണ് ധോണി പ്രിയപ്പെട്ട നായകനായതെന്ന് പണ്ഡ്യ പറഞ്ഞു. ഇരുവരും ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിന്റെ ഭാഗമാണ് ഇപ്പോൾ. സിഡ്നിയിൽ ടെസ്റ്റിൽ രാഹുൽ കളിക്കുന്നുമുണ്ട്.

ആർക്കാണ് ചികിത്സ ആവശ്യമെന്ന ചോദ്യത്തിന് കോഹ്‍ലി എന്നായിരുന്നു രാഹുലിന്രെ ഉത്തരം. കോഹ്‍ലി കുറച്ച് കൂടി ശാന്തനാകണമെന്നും, താനത് പലപ്പോഴും പറയാറുണ്ടെന്നും രാഹുൽ പറഞ്ഞു. ഹോളിഡേ മൂഡ് എന്നൊന്ന് വിരാടിനില്ല. എപ്പോഴും പണിയെടുക്കണം എന്ന ചിന്തയെയുള്ളു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ