scorecardresearch

Latest News

ഞാൻ കണ്ട ഏറ്റവും കൂർമ്മബുദ്ധിശാലിയായ ക്രിക്കറ്റർമാരിലൊരാൾ; ധോണിയെ കുറിച്ച് ചാപ്പൽ

തീരുമാനങ്ങൾ എടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഈ കാലഘട്ടത്തിലെ മറ്റു കളിക്കാരിൽ നിന്ന് വ്യത്യസ്തനാക്കിയെന്ന് ചാപ്പൽ പറഞ്ഞു

MS Dhoni, Greg Chappell, Indian express

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയെ “ഏറ്റവും കൂര്‍മ്മബുദ്ധിശാലിയായ ക്രിക്കറ്റര്‍മാരിലൊരാള്‍” എന്ന് വിശേഷിപ്പിച്ച് ഓസ്‌ട്രേലിയൻ ഇതിഹാസം ഗ്രെഗ് ചാപ്പൽ. തീരുമാനങ്ങൾ എടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഈ കാലഘട്ടത്തിലെ മറ്റു കളിക്കാരിൽ നിന്ന് വ്യത്യസ്തനാക്കിയെന്ന് ചാപ്പൽ പറഞ്ഞു.

2005 മുതൽ 2007 വരെ ഇന്ത്യയുടെ മുഖ്യപരിശീലകനായിരുന്ന ചാപ്പൽ, രണ്ട് തവണ ലോകകപ്പ് ജേതാവായ രാജ്യത്തെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളെന്ന നിലയിൽ തന്റെ കരിയർ അവസാനിപ്പിച്ച ധോണിയെ കുറിച്ച് പലപ്പോഴും സംസാരിച്ചിട്ടുണ്ട്.

“ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇപ്പോഴും നിരവധി പട്ടണങ്ങളുണ്ട്, അവിടെ കോച്ചിംഗ് സൗകര്യങ്ങൾ വിരളമാണ്, ഔപചാരിക പരിശീലനമില്ലാതെ ചെറുപ്പക്കാർ തെരുവുകളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും കളിക്കുന്നു. ഇപ്പോഴത്തെ പല താരങ്ങളും കളി പഠിച്ചത് ഇവിടങ്ങളിൽ നിന്നാണ്. അതിലൊരാളാണ് റാഞ്ചിയിൽ നിന്ന് എത്തിയ ധോണിയും. ഇത്തരം സാഹചര്യങ്ങളിൽ നിന്ന് തന്റെ കഴിവ് വികസിപ്പിക്കുകയും കാളി പഠിക്കുകയും ചെയ്ത ഒരു ബാറ്ററുടെ മികച്ച ഉദാഹരണമാണ് ഇന്ത്യയിൽ ഞാൻ ഒന്നിച്ച് പ്രവർത്തിച്ചിട്ടുള്ള ധോണി.”

“വ്യത്യസ്ത പിച്ചുകളില്‍ പരിചയസമ്പന്നരായ താരങ്ങള്‍ക്കെതിരെ കളിച്ചതിനൊപ്പം ധോണി തന്‍റെ തന്ത്രങ്ങളും തീരുമാനങ്ങളെടുക്കാനുള്ള കഴിവും വര്‍ധിപ്പിച്ചു. ഇതാണ് ധോണിയെ സമകാലികരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഞാന്‍ കണ്ടുമുട്ടിയ ഏറ്റവും കൂര്‍മ്മബുദ്ധിശാലിയായ ക്രിക്കറ്റ് താരങ്ങളിലൊരാളാണ് ധോണി” ഇഎസ്പിഎൻ ക്രിക്ഇൻഫോയിൽ ചാപ്പൽ എഴുതി.

Also Read: ഐസിസി ഏകദിന റാങ്കിങ്; സ്ഥാനം കൈവിടാതെ കോഹ്‌ലിയും രോഹിതും

സൗരവ് ഗാംഗുലിയുടെയും ജോൺ റൈറ്റിന്റെയും കീഴിൽ തന്റെ കരിയർ ആരംഭിച്ച ധോണി, രാഹുൽ ദ്രാവിഡ്-ഗ്രെഗ് ചാപ്പൽ എന്നിവരുടെ കാലഘട്ടത്തിലാണ് ഇന്ത്യൻ ടീമിൽ സജീവമായത്, ആ സമയത്ത് ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിൽ പുറത്താകാതെ 183 റൺസ് നേടിയ അദ്ദേഹത്തിന്റെ സ്‌ഫോടനാത്മകമായ ഇന്നിംഗ്‌സ് എടുത്തുപറയേണ്ട ഒന്നാണ്.

ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങള്‍ സമ്മാനിച്ച നായകൻ കൂടിയാണ് എം എസ് ധോണി. 2007ലെ പ്രഥമ ടി20 ലോകകപ്പ് കിരീടവും 2011ലെ ഏകദിന ലോകകപ്പും 2013ലെ ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യ ഉയർത്തിയത് ധോണിക്ക് കീഴിലാണ്. 90 ടെസ്റ്റുകളിൽ നിന്ന് 4876 റണ്‍സും 350 ഏകദിനങ്ങളില്‍ നിന്നായി 10773 റണ്‍സും 98 രാജ്യാന്തര ടി20കളില്‍ നിന്ന് 1617 റണ്‍സും താരം നേടിയിട്ടുണ്ട്. ഐപിഎല്ലിൽ ഇപ്പോഴും തുടരുന്ന ധോണി 220 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 4746 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. എല്ലാ ഫോർമാറ്റുകളിലും വിക്കറ്റ് കീപ്പിങ്ങിൽ നിരവധി റെക്കോർഡുകൾ ധോണിയുടെ പേരിലുണ്ട്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ms dhoni is one of the sharpest cricket minds i have encountered greg chappell