ദക്ഷിണാഫ്രിക്കയുമായുളള ഏകദിന പരമ്പരയ്ക്കുളള ഒരുക്കത്തിലാണ് ഇന്ത്യൻ ടീം. ഇരു ടീമുകളും ആദ്യ മൽസരത്തിനായി ദർബാനിൽ എത്തിയിട്ടുണ്ട്. ഇരു ടീമുകളും കഠിന പരിശീലനത്തിലാണ്. ഇടവേളകളിൽ ദക്ഷിണാഫ്രിക്കൻ തെരുവുകളിൽ സമയം ചെലവഴിക്കുന്നുമുണ്ട് ഇന്ത്യൻ താരങ്ങൾ.

ദക്ഷിണാഫ്രിക്കയിൽ സുഹൃത്തുക്കൾക്കൊപ്പം എം.എസ്.ധോണി സമയം ചെലവഴിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വളരെ കൂളായ ധോണിയെയാണ് വീഡിയോയിൽ കാണാനാവുക. സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിച്ച ശേഷം സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ധോണി മടങ്ങിപ്പോകുന്നതും വീഡിയോയിൽ കാണാം.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് ഏകദിന പരമ്പര നേടുകയെന്ന ലക്ഷ്യമാണുളളത്. 6 ഏകദിന മൽസരങ്ങളാണ് പരമ്പരയിലുളളത്. ഫെബ്രുവരി ഒന്നിനാണ് ആദ്യ മൽസരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ