/indian-express-malayalam/media/media_files/0p04UGHwQJCRb8HXfb9z.jpg)
MS Dhoni (File Photo)
കഴിഞ്ഞ സീസണിലേത് പോലെ ഡെത്ത് ഓവറുകളിൽ വെടിക്കെട്ട് ബാറ്റിങ് ധോണിയിൽ നിന്ന് വരുമോ? ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഇതിന് ഇടയിൽ നെറ്റ്സിലെ പരിശീലനത്തിന് ഇടയിൽ കൂറ്റൻ ഷോട്ട് പറത്തുന്ന ധോണിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
മാർച്ച് 23ന് ആണ് ചെന്നൈ സൂപ്പർ കിങ്സിന്റെ സീസണിലെ ആദ്യ മത്സരം. മുംബൈ ഇന്ത്യൻസ് ആണ് സിഎസ്കെയുടെ ആദ്യ എതിരാളികൾ. ചെന്നൈയുടെ തട്ടകത്തിലാണ് മത്സരം. സീസൺ ആരംഭിക്കുന്നതിന് മുൻപുള്ള നെറ്റ്സിലെ പരിശീലനത്തിലൂടെ മികച്ച ടച്ചിലാണ് താൻ എന്ന സൂചന നൽകുകയാണ് ധോണി.
The Sound of the Bat on Ball ! 🥵#MSDhoni#WhistlePodu#CSK#IPL2025
— Saravanan Hari 💛🦁🏏 (@CricSuperFan) March 14, 2025
🎥 via @ChennaiIPLpic.twitter.com/0QEN7Mtw2T
ആറാം ഐപിഎൽ കിരീടം ലക്ഷ്യമിട്ടാണ് സിഎസ്കെ വരുന്നത്. ധോണിയുടെ അവസാന ഐപിഎൽ സീസൺ ആയിരിക്കുമോ ഇതെന്ന ചോദ്യവും ശക്തമാണ്. അതിന് ഇടയിൽ ധോണി അനായാസം സിക്സ് പറത്തുന്ന വിഡിയോയാണ് പുറത്തുവരുന്നത്. ഈ ഫോം ധോണി തുടർന്നാൽ ഇന്ത്യൻ മുൻ ക്യാപ്റ്റനിൽ നിന്ന് മിന്നു പ്രകടനം ആരാധകർക്ക് പ്രതീക്ഷിക്കാം.
കഴിഞ്ഞ സീസണിൽ 220 എന്ന സ്ട്രൈക്ക്റേറ്റിൽ 161 റൺസ് ആണ് ധോണി കണ്ടെത്തിയത്. 13 സിക്സും 14 ഫോറും ധോണിയുടെ ബാറ്റിൽ നിന്ന വന്നു. എന്നാൽ ധോണി ബാറ്റിങ് പൊസിഷനിൽ എട്ടാം സ്ഥാനത്തേക്ക് വരെ ഇറങ്ങി കളിക്കുന്നതിന് എതിരെ വലിയ വിമർശനം ഉയർന്നിരുന്നു. അവസാന രണ്ട് ഓവർ മാത്രം കളിക്കാനായി ഒരു കളിക്കാരെ ടീമിൽ ഉൾപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല എന്ന പ്രതികരണങ്ങളും ശക്തമായിരുന്നു.
Read More
- Women Premier League Final: കിരീടം തൂക്കി മുംബൈ ഇന്ത്യൻസ്; മൂന്നാം വട്ടവും ഫൈനലിൽ വീണ് ഡൽഹി
- 2028 ഒളിംപിക്സിൽ ഇന്ത്യക്കായി കളിക്കുമോ? കോഹ്ലിയുടെ മറുപടി
- MS Dhoni IPL 2025: ഒരാളാണ് സിഎസ്കെയെ ഭരിക്കുന്നത്; കംപ്യൂട്ടറിനെ പോലും ധോണി തോൽപ്പിക്കും: ഹർഭജൻ സിങ്
- തലവെട്ടാൻ മുറവിളി കൂട്ടിയവർ എവിടെ? ഇംഗ്ലണ്ടിലും രോഹിത് തന്നെ നയിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us