ബാറ്റിങ്ങിൽ മാത്രമല്ല വിക്കറ്റിന് പിന്നിലും ധോണിയുടെ കൂർമ്മ ബുദ്ധി പ്രവർത്തിക്കാറുണ്ടെന്ന് ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിലും ക്രിക്കറ്റ് ലോകത്തിന് ബോധ്യമായി. ന്യൂസിലൻഡിന്റെ നിർണായക വിക്കറ്റായ റോസ് ടെയ്ലറെ സ്റ്റംമ്പിങിലൂടെ ധോണി പുറത്താക്കിയത് കേദാ ജാദവിന്റെ ബോളിലായിരുന്നു. ജാദവിന് മത്സരത്തിലുടനീളം നൽകിയ നിർദ്ദേശങ്ങളുടെ ഫലമായിരുന്നു ആ വിക്കറ്റ്.
കേദാർ ജാദവ് ബോളിങ്ങിനെത്തുമ്പോഴൊക്കെ ധോണി നിർദ്ദേശങ്ങൾ നൽകുന്നുണ്ടായിരുന്നു. ന്യൂസിലൻഡ് ബാറ്റ്സ്മാൻ ടോം ലാതം ഇന്ത്യൻ സ്പിന്നർമാർക്ക് ഭീഷണി ഉയർത്തിയപ്പോഴാണ് ധോണി ജാദവിന് ചില ടിപ്സ് നൽകിയത്. ‘ഈ രീതിയിൽ ബോൾ എറിഞ്ഞാൽ അവിടെ ഒരു ഫീൽഡറെ നിർത്തുന്നത് നല്ലതാണ്,’ ഇതായിരുന്നു ടോം ലാതന് ബോളെറിയാൻ ജാദവ് എത്തിയപ്പോൾ ധോണി പറഞ്ഞത്. ടൈറ്റ് ലൈനിൽ ബോളെറിയാനായിരുന്നു ധോണി ആവശ്യപ്പെട്ടത്.
MS to Kedar :
Bhai aisa dalega to rakh le tu pic.twitter.com/CXF7pBCa3Y— MS (@premchoprafan) January 26, 2019
Watch “msbehidthestumps” on #Vimeo https://t.co/1Q3XaibQJK
— Sports Freak (@SPOVDO) January 27, 2019
മറ്റൊരു അവസരത്തിൽ ഹെൻട്രി നിക്കോളാസ് ബാറ്റ് ചെയ്യുമ്പോൾ ബോളെറിയേണ്ടത് എങ്ങനെയെന്ന് കേദാർ ജാദവിന് ധോണി നിർദ്ദേശം നൽകി. മൈക്ക് സ്റ്റംപാണ് ധോണിയുടെ ഈ നിർദ്ദേശങ്ങൾ പിടിച്ചെടുത്തത്. ജാദവിന് നൽകിയ നിർദ്ദേശങ്ങൾ തെറ്റായിരുന്നില്ലെന്ന് ടെയ്ലറുടെ വിക്കറ്റിലൂടെ ധോണി തെളിയിച്ചു.
കരിയറിലെ തന്റെ നേട്ടങ്ങൾക്ക് കേദാർ ജാദവ് നന്ദി പറയുന്നത് ധോണിയോടാണ്. ”എപ്പോഴൊക്കെ എന്റെ മനസ്സിൽ ചോദ്യം ഉയരുന്നുവോ അപ്പോഴൊക്കെ ഞാൻ അദ്ദേഹത്തെ നോക്കും, അദ്ദേഹം എന്താണ് പറയുന്നതെന്ന് നോക്കും. എന്റെ കണ്ണുകൾ അടച്ച് മാഹി ഭായ് പറയുന്നത് ശ്രദ്ധിക്കും, എവിടെ ബോളെറിഞ്ഞാൽ വിക്കറ്റ് വീഴുമെന്ന് അദ്ദേഹം പറയും. ഞാനൊരു ക്രിക്കറ്റ് താരമായതിന്റെ മുഴുവൻ ക്രെഡിറ്റും എം.എസ്.ധോണിക്കാണ്,” മത്സരശേഷം കേദാർ ജാദവ് പറഞ്ഞു.
രണ്ടാം ഏകദിനത്തിൽ 90 റണ്‍സിനായിരുന്നു ഇന്ത്യൻ ജയം. ഇതോടെ പരമ്പരയില്‍ 2-0 ന് ഇന്ത്യ മുന്നിലെത്തുകയും ചെയ്തു. ഇന്ത്യ ഉയര്‍ത്തിയ 325 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലൻഡ് 234 റണ്‍സിന് ഓള് ഔട്ടാവുകയായിരുന്നു.