ക്രിക്കറ്റിലെ കാര്യങ്ങൾ വേണ്ടത്ര കണ്ടിട്ടുണ്ട്, എപ്പോഴും വിനയത്തോടെയിരിക്കാൻ താൽപര്യപ്പെടുന്നുവെന്ന് ധോണി

“ടീം അംഗങ്ങളോടുള്ള എന്റെ വാക്കുകൾ നമുക്ക് മികച്ച റൺസ് ലഭിച്ചു, പക്ഷേ നമുക്ക് വിനയാന്വിതനായിരിക്കാം എന്നതാണ്,” ധോണി പറഞ്ഞു

ms dhoni, chennai super kings, csk dhoni, dhoni csk, csk vs kkr, kkr vs csk, ipl 2021, ipl 2021 latest news, ധോണി, ഐപിഎൽ, സിഎസ്കെ, ചെന്നൈ സൂപ്പർ കിങ്സ്, ക്രിക്കറ്റ്, ie malayalam

ഐ‌പി‌എല്ലിൽ ബുധനാഴ്ച നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 18 റൺസിനാണ് ചെന്നൈ സൂപ്പർ കിംഗ്സ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ അവസാനത്തോടെ തന്റെ ജോലി തികച്ചും എളുപ്പമായിരുന്നെന്നാണ് മത്സര ശേഷം ചെന്നൈ കാപ്റ്റൻ എംഎസ് ധോണി പറഞ്ഞത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സി‌എസ്‌കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് എന്ന മികച്ച സ്കോർ നേടി. തുടർന്ന് കെകെആറിനെ 19.1 ഓവറിൽ 202 റൺസിന് പുറത്താക്കി.

Read More: ജോലിഭാരം കൂടുതൽ, കപിൽ ദേവിനെ പോലുള്ള ഓൾറൗണ്ടർമാരെ ഇന്ത്യക്ക് നല്കാനാകുന്നില്ല; ലക്ഷ്മൺ

“ഇതുപോലുള്ള ഒരു ഗെയിം വളരെ എളുപ്പമാണ്. പതിനാറാം ഓവർ മുതൽ ഫാസ്റ്റ് ബൗളർമാരും ബാറ്റ്സ്മാൻമാരും തമ്മിലായിരുന്നു മത്സരം. നിങ്ങൾക്ക് വളരെയധികം ചെയ്യാൻ കഴിയില്ല. വിജയിച്ച പക്ഷം അൽപ്പം മികച്ച പ്രകടനം കാഴ്ചവച്ച ഒരു പക്ഷമാണ്,” മത്സര ശേഷം ധോണി പറഞ്ഞു.

“നിങ്ങൾക്ക് വളരെയധികം നേരത്തെ വിക്കറ്റുകൾ എടുക്കൺണമെന്നില്ല. വലിയ ഹിറ്റർമാർ വരുന്നു, 200 റൺസ് നേടുന്നു. നിങ്ങൾക്ക് കൂടുതൽ ചെയ്യാൻ കഴിയില്ല.”

“അവർക്ക് കൂടുതൽ വിക്കറ്റുകൾ ലഭിച്ചിരുന്നെങ്കിൽ, വ്യത്യസ്തമാകുമായിരുന്നു. ക്രിക്കറ്റ് വേണ്ടത്ര കണ്ടിട്ടുണ്ട്, എന്നാൽ എപ്പോഴും വിനയാന്വിതനായിരിക്കാൻ ഇഷ്ടപ്പെടുന്നു,” ധോണി പറഞ്ഞു.

Read More: കോഹ്‌ലിയെക്കാൾ ബഹുദൂരം മുന്നിൽ; രാഹുൽ റെക്കോർഡ് തകർത്തു

“ടീം അംഗങ്ങളോടുള്ള എന്റെ വാക്കുകൾ നമുക്ക് ബോർഡിൽ മികച്ച റൺസ് ലഭിച്ചു, പക്ഷേ നമുക്ക് വിനയാന്വിതനായിരിക്കാം എന്നതാണ്,” ധോണി പറഞ്ഞു.

മികച്ച പ്രകടനം കാഴ്ചവെച്ചതിന് യുവതാരം രുതുരാജ് ഗെയ്ക്‌വാഡിനെ ധോണി അഭിനന്ദിച്ചു. “ബാറ്റിംഗ് വളരെ മികച്ചതായിരുന്നു. കഴിഞ്ഞ ഐ‌പി‌എല്ലിൽ ക്ലാസ് കാണിച്ച ഒരാളാണ് ഋതു,” ധോണി പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ms dhoni have seen enough in cricket always like to be humble

Next Story
ജോലിഭാരം കൂടുതൽ, കപിൽ ദേവിനെ പോലുള്ള ഓൾറൗണ്ടർമാരെ ഇന്ത്യക്ക് നല്കാനാകുന്നില്ല; ലക്ഷ്മൺhardik pandya, ഹാർദിക് പാണ്ഡ്യ, hardik pandya bowling, ഹാർദിക് പാണ്ഡ്യ ബോളിങ്, india all rounder, ഇന്ത്യൻ ഓൾറൗണ്ടർ, vvs laxman, വിവിഎസ് ലക്ഷ്മൺ, Kapil Dev, കപിൽ ദേവ്, india cricket news, ഇന്ത്യൻ ക്രിക്കറ്റ് വാർത്തകൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com