scorecardresearch
Latest News

‘Happy b’day Mahi bhai’: എം.എസ്.ധോണിക്ക് പിറന്നാൾ ആശംസകളുമായി കായിക ലോകം

ശാന്തതകൊണ്ടും തന്ത്രങ്ങൾക്കൊണ്ടും മത്സരങ്ങളും ആരാധക ഹൃദയങ്ങളും സ്വന്തമാക്കിയ നായകന് ആശംസയുമായി കോഹ്‌ലി അടക്കമുള്ള താരങ്ങളെത്തി

MS Dhoni birthday, എംഎസ് ധോണി, MS Dhoni turns 39, പിറന്നാൾ, 39th birthday of MS Dhoni, Dhoni birthday, July 7 2020, ധോണി, Dhoni birthday wishes, IE Malayalam, ഐഇ മലയാളം

ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച നായകന്മാരിലൊരാളായ എം.എസ്.ധോണിയുടെ പിറന്നാൾ ആഘോഷമാക്കുകയാണ് കായികലോകം. ആരാധകർക്ക് പുറമെ സഹതാരങ്ങളും ധോണി ഭായിക്ക് ആശംസകളുമായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. 39ന്റെ നിറവിൽ നിൽക്കുമ്പോഴും താരത്തിന്റെ ക്രീസിലേക്കുള്ള മടങ്ങി വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

2007ൽ പ്രഥമ ടി20 ലോകകപ്പും 2011ൽ ഏകദിന ലോകകപ്പും 2013ൽ ഐസിസി ചാംപ്യൻസ് ട്രോഫിയും ഇന്ത്യയിൽ എത്തിച്ച നായകനാണ് എം.എസ്.ധോണി. ഈ മൂന്ന് കിരീടനേട്ടവും സ്വന്തമാക്കുന്ന ഏക നായകനും ധോണി തന്നെ.

ശാന്തതകൊണ്ടും തന്ത്രങ്ങൾക്കൊണ്ടും മത്സരങ്ങളും ആരാധക ഹൃദയങ്ങളും സ്വന്തമാക്കിയ നായകന് ആശംസയുമായി കോഹ്‌ലി അടക്കമുള്ള താരങ്ങളെത്തി.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ms dhoni happy birthday wishes by sports stars