റാഞ്ചി: ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലെ മൂന്നാം ഏകദിനത്തിന് വേദിയാകുന്നത് ജാർഖണ്ഡിലെ റാഞ്ചിയാണ്. മുൻ നായകൻ എം.എസ്.ധോണിയുടെ സ്വദേശം കൂടിയാണ് റാഞ്ചി. ഇന്ത്യൻ ടീമിലെ വല്യേട്ടനായ ധോണിയുടെ നാട്ടിലെത്തുമ്പോൾ ഇന്ത്യൻ താരങ്ങൾക്ക് ഏറെ ആവേശമാണ്. ധോണിയുടെ വണ്ടി ഭ്രാന്ത് വാർത്തകളിൽ നേരത്തെ ഇടംപിടിച്ചതാണ്. ബൈക്കുകളുടെയും കാറുകളുടെയും വലിയൊരു ശേഖരം തന്നെ താരത്തിനുണ്ട്. റാഞ്ചിയിലെത്തിയ ഇന്ത്യൻ താരങ്ങളെയും ധോണി ഞെട്ടിച്ചത് തന്റെ ഇഷ്ടവാഹനമായ ഹമ്മറുമായിട്ടായിരുന്നു.

റാഞ്ചിയിലെ വിമാനത്താവളത്തിലെത്തിയ ഇന്ത്യൻ താരങ്ങൾ ബസിലേയ്ക്ക് കയറാൻ നിൽക്കുമ്പോഴേക്കും ധോണി തന്റെ ഹമ്മറുമായെത്തി. ഇതോടെ ബസ് യാത്ര വേണ്ടെന്ന് വച്ച് കേദാർ ജാദവും ഋഷഭ് പന്തും ഉൾപ്പെടെയുളള താരങ്ങൾ ധോണിയുടെ വാണ്ടിയിൽ ചാടിക്കയറി. സാധാരാണ ടീം അംഗങ്ങളെല്ലാവരും ഒന്നിച്ച് ബസിലാണ് ഹോട്ടലിലേക്ക് പോകാറുള്ളത്. എന്നാൽ ധോണിയുടെ ഒപ്പമുള്ള റൈഡിനോടായിരുന്നു യുവതാരങ്ങൾക്ക് താൽപര്യം.

View this post on Instagram

A post shared by Team India (@indiancricketteam7) on

നേരത്തെ ഇന്ത്യൻ താരങ്ങൾക്കായി പ്രത്യേക വിരുന്നും ധോണി ഒരുക്കിയിരുന്നു. വിഭവസമൃദ്ധമായ അത്താഴമാണ് ഇന്ത്യൻ താരങ്ങൾക്കായി ധോണിയും ഭാര്യ സാക്ഷിയും ചേർന്ന് ഒരുക്കിയത്. നായകൻ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം അംഗങ്ങളെല്ലാം അതിഥികളായെത്തി. ഒപ്പം പരിശീലകരും ഫിസിയോമാരും മറ്റ് സപ്പോർട്ടിങ് സ്റ്റാഫും എത്തിയിരുന്നു. ടീമിലെ സ്‌പിന്നർ യുസ്‌വേന്ദ്ര ചാഹലും നായകൻ വിരാട് കോഹ്‌ലിയുമാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

ഓസ്‌ട്രേലിയക്കെതിരായ മൂന്നാമത്തെ ഏകദിനം നാളെയാണ് നടക്കുക. നാളെ കൂടി ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. നിലവിൽ 5 മത്സരങ്ങളുളള പരമ്പരയിൽ ഇന്ത്യ 2-0 ന് മുന്നിലാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ