ഒരു പൂവ് ചോദിച്ചു, പൂക്കാലം നല്‍കി ധോണി; ആരാധകന്റെ ബുള്ളറ്റില്‍ ഓട്ടോഗ്രാഫ് നല്‍കി തല

ധോണിയുടെ പുതിയൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ലോകകപ്പിനുശേഷം ഒറ്റ മത്സരം പോലും കളിച്ചില്ലെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരില്‍ നിന്നും വാര്‍ത്തകളില്‍ നിന്നും എം.എസ്.ധോണിക്ക് മാറി നില്‍ക്കാനായിട്ടില്ല. താരത്തിന്റെ ക്രിക്കറ്റിന് പുറത്തെ ജീവിതവും ആരാധകരുടെ ഇടയില്‍ സജീവ ചര്‍ച്ചാ വിഷയമാണ്.

ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നത് മുതല്‍ അരങ്ങേറ്റ താരം ഷഹ്ബാസ് നദീമിന് മാർഗ നിര്‍ദ്ദേശം നല്‍കുന്നതുവരെ എല്ലാം സോഷ്യല്‍ മീഡിയയില്‍ ഓളങ്ങള്‍ സൃഷ്ടിക്കുന്നു. ക്രിക്കറ്റില്‍ നിന്നും ഇടവേളയെടുത്തിരിക്കുന്ന ധോണിയുടെ പുതിയൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ആരാധകന്റെ റോയല്‍ എന്‍ഫീല്‍ഡില്‍ ഓട്ടോഗ്രാഫ് നല്‍കുന്ന ധോണിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. പൊതുവെ ആരാധകര്‍ക്ക് ജഴ്‌സിയിലും പേപ്പറിലുമൊക്കെ ഓട്ടോഗ്രാഫ് നല്‍കുന്നതാണ് പതിവ്. എന്നാല്‍ ഇവിടെ ആരാധകന് അദ്ദേഹത്തിന്റെ ബുള്ളറ്റിലാണ് ധോണി ഓട്ടോഗ്രാഫ് നല്‍കിയത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ms dhoni gives autograph on fans royal enfield312609

The moderation of comments is automated and not cleared manually by malayalam.indianexpress.com