scorecardresearch

തലയ്ക്ക് സല്യൂട്ടടിച്ച് പുതിയ ചങ്ങാതി; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

നായയെ തലോടി കളിക്കുന്ന ധോണിയേയും വീഡിയോയില്‍ കാണാം

നായയെ തലോടി കളിക്കുന്ന ധോണിയേയും വീഡിയോയില്‍ കാണാം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
തലയ്ക്ക് സല്യൂട്ടടിച്ച് പുതിയ ചങ്ങാതി; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മുന്‍ ഇന്ത്യന്‍ നായകനും ചെന്നൈ സൂപ്പര്‍ കിങ്സ് നായകനുമായ എം.എസ്.ധോണിയ്ക്ക് നായകളോടുള്ള സ്‌നേഹം പ്രശസ്തമാണ്. അതിന്റെ തെളിവുകള്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ വരാറുണ്ട്. ഇപ്പോഴിതാ ധോണിയുടെ നായ സ്‌നേഹം ഒരിക്കല്‍ കൂടി വെളിപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹൈദരാബാദിനെതിരായ മൽസരത്തിനിടെയായിരുന്നു രസകരമായ ആ മുഹൂര്‍ത്തം പിറന്നത്.

Advertisment

കളിക്ക് മുന്നോടിയായി സ്‌റ്റേഡിയത്തിലെ സുരക്ഷാ സേനയുടെ ഭാഗമായ നായ ധോണിയ്ക്ക് അഭിവാദ്യം ചെയ്യുന്ന വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നായയെ തലോടി കളിക്കുന്ന ധോണിയേയും വീഡിയോയില്‍ കാണാം. വീഡിയോയ്ക്ക് വന്‍ സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. രസകരമായ നിമിഷത്തെ നെഞ്ചേറ്റുകയാണ് ആരാധകര്‍. നേരത്തേയും സമാനമായ രീതിയില്‍ സുരക്ഷാ സേനയിലെ നായയ്‌ക്കൊപ്പമുള്ള ധോണിയുടെ വീഡിയോ വൈറലായിരുന്നു.

നായയോടൊപ്പം ചെന്നൈ ടീമിന്റെ ഡ്രെസിങ് റൂമിലെത്തുന്ന ധോണിയും നായയെ താലോടുന്ന ഷെയ്ന്‍ വാട്‌സണുമായിരുന്നു വീഡിയോയിലെ ഹൈലെറ്റ്. ധോണിയും നായയും തമ്മിലുള്ള ചങ്ങാത്തം വലുതായെന്നാണ് വീഡിയോ പറയുന്നത്.

അതേസമയം, ചെന്നൈ സൂപ്പര്‍ കിങ്സ് പ്ലേ ഓഫിന് യോഗ്യത നേടിയിരിക്കുകയാണ്. പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തുള്ള ചെന്നൈയ്ക്ക് 12 മൽസരങ്ങളില്‍ നിന്നും എട്ട് വിജയമുണ്ട്.

Ipl Ms Dhoni

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: