സെക്യൂരിറ്റി വലയം ഭേദിച്ച് ആരാധകർ എം.എസ്.ധോണിയുടെ അടുത്തേക്ക് എത്തുന്നത് പുതിയ സംഭവമൊന്നുമല്ല. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിനത്തിനിടയിൽ തന്നെ തൊടാൻ എത്തിയ ആരാധകനെ ധോണി വട്ടം ചുറ്റിച്ചിരുന്നു. ഞായറാഴ്ച ചെന്നൈ സൂപ്പർ കിങ്സിന്റെ പരിശീലനത്തിന് ഇടയിലും സമാന സംഭവമുണ്ടായി.

Read: ഇത്തവണ രണ്ടും കല്‍പ്പിച്ചാണ്! സിക്‌സുകള്‍ ‘തമാശ’ കണക്കെ അടിച്ച് തകര്‍ത്ത് ധോണി

ഐപിഎല്ലിനു മുന്നോടിയായി ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന പരിശീലനം കാണാനായി 12,000 ത്തോളം ആരാധകരാണ് ഗ്യാലറിയിൽ എത്തിയത്. ഇതിനിടയിലാണ് സെക്യൂരിറ്റി വലയം ഭേദിച്ച് ഒരു ആരാധകൻ ധോണിയുടെ അടുത്തേക്ക് എത്തിയത്. ആരാധകൻ വരുന്നതു കണ്ട ധോണി അടുത്ത നിന്ന ബാലാജിയുടെ പിന്നിൽ ഒളിച്ചു. അതിനുശേഷം ഓടി. ആരാധകനും പിന്നാലെ ഓടി. ഉടൻ തന്നെ സെക്യൂരിറ്റി ജീവനക്കാർ എത്തുകയും യുവാവിനെ പിടിക്കുകയും ചെയ്തു. എന്നാൽ ധോണി യുവാവിന്റെ അടുത്തേക്ക് ചെന്ന് കൈ കൊടുത്തശേഷമാണ് മടക്കി അയച്ചത്.

ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ നാഗ്‌പൂരിൽ നടന്ന മത്സരത്തിലാണ് സമാനമായ സംഭവം ഉണ്ടായത്. ഓസ്ട്രേലിയൻ ഇന്നിങ്സ് ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യൻ താരങ്ങൾ ഫീൾഡിങ്ങിന് ഇറങ്ങുമ്പോഴായിരുന്നു സംഭവം. 7-ാം നമ്പറും ‘തല’ എന്ന് എഴുതിയ കുപ്പായമണിഞ്ഞെത്തിയ ആരാധകൻ ധോണിയുടെ അടുത്തേയ്ക്ക് ഓടിയെത്തി. ഇത് കണ്ട ധോണി ആദ്യം രോഹിത്തിന് പിന്നിൽ ഒളിച്ചു. പിന്നാലെ സഹതാരങ്ങളെ തന്നെ അമ്പരപ്പെടുത്തി ധോണി മൈതാനത്ത് ഓടി. വിട്ടുകൊടുക്കാൻ ആരാധകനും തയ്യാറല്ലായിരുന്നു.

Read: ‘പറ്റുമെങ്കിൽ പിടിച്ചോ’; ആരാധകനെ വട്ടം ചുറ്റിച്ച് ധോണി, വീഡിയോ

ഒടുവിൽ ആരാധകന്റെ സ്‌നേഹത്തിന് മുന്നിൽ ധോണി കീഴടങ്ങി. പിച്ചിനടുത്തെത്തിയ ധോണി ബാറ്റിങ് എൻഡിൽ ആരാധകന് പിടികൊടുത്തു. കെട്ടിപിടിച്ചും കാൽതൊട്ടും ആരാധകൻ സ്നേഹം പ്രകടിപ്പിച്ചു. ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലും സമാനായ സംഭവം നടന്നിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ