ഇതാവുമോ ഭാവി കരിയർ? ഷൂട്ടിങ്ങിലും മികവ് തെളിയിച്ച് മഹേന്ദ്ര സിങ്ങ് ധോണി

ഇന്ത്യക്ക് ഒളിംപിക് സ്വർണമെഡൽ നേടിത്തന്ന അഭിനവ് ബിന്ദ്ര ഉപയോഗിച്ചിരുന്ന അതേ മോഡൽ തോക്കാണ് ധോണിയും ഉപയോഗിക്കുന്നത്

honi, dhomi retirement, dhoni shooting, dhoni kolkata police shooting, dhoni nrai, dhoni shooting skills, dhoni news

ക്രിക്കറ്റിൽ മാത്രമല്ല, മറ്റൊരു കായിക ഇനത്തിലും മികവ് പ്രകടിപ്പിച്ചയാളാണ് മഹേന്ദ്ര സിങ്ങ് ധോണി. ഒരു പ്രോ ലെവൽ ഷൂട്ടർ ആണ് ധോണിയെന്ന് അദ്ദേഹത്തിന്റെ ഷൂട്ടിങ്ങിലെ കഴിവിനെക്കുറിച്ച് അറിയുന്നവർ പറയുന്നു.

ഒരിക്കൽ അദ്ദേഹം ഒരു റൈഫിൾ ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് അന്വേഷിച്ച് ഒരു മെയിൽ അയച്ചത് രാത്രി രണ്ടുമണി സമയത്തായിരുന്നു. ആ റൈഫിൾ അദ്ദേഹം സ്വന്തമാക്കി അദ്ദേഹത്തിന്റെ റാഞ്ചിയിലെ വീട്ടിൽ എത്തിച്ചു. ഷൂട്ടിങ്ങ് റേഞ്ചിലേക്ക് പോയി ആ റൈഫിൾ ഷൂട്ട് ചെയ്തപ്പോൾ കൃത്യതയോടെ ലക്ഷ്യത്തിലെത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. അടുത്ത കുറച്ച് വർഷങ്ങളിൽ ഷൂട്ടിങ്ങ് രംഗത്തും ധോണി തന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ സാധ്യതയുള്ളതായി അദ്ദേഹത്തിന് ഷൂട്ടിങ്ങിനോടുള്ള താൽപര്യത്തെക്കുറിച്ച് അറിയാവുന്നവർ പറയുന്നു.

വാൾട്ടർ റൈഫിളാണ് ധോണി ഇറക്കുമതി ചെയ്തത്. ഇന്ത്യക്ക് വേണ്ടി ഒളിംപിക്സിൽ സ്വർണമെഡൽ നേടി ചരിത്രം സൃഷ്ടിച്ച ഷൂട്ടിങ്ങ് ചാമ്പ്യനായ അഭിനവ് ബിന്ദ്ര ഉപയോഗിച്ചിരുന്ന അതേ മോഡൽ.

Read More: ധോണി വിരമിക്കേണ്ടത് വീട്ടിലിരിക്കുന്ന സമയത്തായിരുന്നില്ലെന്ന് ഇൻസമാം ഉൽ ഹഖ്

10 വർഷം മുമ്പ് ഇന്ത്യൻ ഷൂട്ടർമാർ ലോക വേദിയിൽ ആധിപത്യം സ്ഥാപിക്കാൻ തുടങ്ങിയപ്പോൾ ധോണി ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ശ്രമങ്ങളുമായി മുന്നേറുകയായിരുന്നു. നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എൻ‌ആർ‌ഐ) ആജീവനാന്ത അംഗം കൂടിയാണ് ധോണി.

എൽജി300എക്സ്ടി വാൾട്ടർ കാർബൺടെക് മോഡൽ റെഫിളാണ് ധോണിയുടെ കൈവശമുള്ളത്. “എനിക്ക് ഒരിക്കൽ രാത്രി 2 മണിയോടെ ഒരു മെയിൽ ലഭിച്ചു. റൈഫിളുകൾ ഇറക്കുമതി ചെയ്യേണ്ടതിന്റെ ആവശ്യത്തിനായി ഞാൻ മുഴുവൻ പേരും വിലാസവും ആവശ്യപ്പെട്ടപ്പോൾ ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്റെ മുഴുവൻ പേരും റാഞ്ചിയിലെ വിലാസവും അദ്ദേഹം അയച്ചു തന്നു. അപ്പോഴാണ് അത് അദ്ദേഹമാണെന്ന് എനിക്ക് മനസ്സിലായത്,” ഇന്ത്യ ഷൂട്ടിങ്ങ് ഡോട്ട്കോം വെബ് പോർട്ടൽ നടത്തുന്ന മുൻ ഇന്ത്യൻ ഷൂട്ടർ ഷിമോൺ ഷെരീഫ് പറഞ്ഞു.

പ്രമുഖ ഇന്ത്യൻ ഷൂട്ടർമാർക്കായി ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നയാളാണ് ഷെരീഫ്.

ധോണി ഒരു പ്രോ ലെവൽ ഷൂട്ടറാണെന്ന് ഒളിമ്പിക് വെള്ളി മെഡൽ ജേതാവ് രാജ്യവർദ്ധൻ സിങ് റാത്തോഡിന്റെ മകനായ ഷൂട്ടർ മാനവാദിത്യ സിങ് റാത്തോഡ് പറഞ്ഞിരുന്നു. ധോണിക്കൊപ്പം വിരമിച്ച ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുമായുള്ള സംഭാഷണത്തിനിടെയാണ് മാനവാദിത്യ സിങ് റാത്തോഡ് ഇക്കാര്യം പറഞ്ഞത്.

Read More: ധോണിയെ ഭയപ്പെടണം; ഐപിഎൽ ബോളർമാർക്ക് മുന്നറിയിപ്പുമായി ഇർഫാൻ പത്താൻ

ധോണി തന്റെ വീട്ടിൽ വന്നപ്പോഴുള്ള അനുഭവത്തെക്കുറിച്ചും മാനവാദിത്യ സിങ് റാത്തോഡ് പറഞ്ഞിരുന്നു.”ഷൂട്ടിംഗിലും അദ്ദേഹത്തിന് വളരെയധികം താൽപ്പര്യമുണ്ട്. അദ്ദേഹം എല്ലായ്‌പ്പോഴും ലക്ഷ്യം കണ്ടെത്തിയെന്ന് ഞാൻ കരുതുന്നു, ”മാനവാദിത്യ പറഞ്ഞു.

വാൾട്ടർ റൈഫിൾ ഇറക്കുമതി ചെയ്ത ശേഷം അദ്ദേഹം തന്നോട് ബന്ധപ്പെടുകയും നിരവധി മെയിലുകളും സന്ദേശങ്ങളും കൈമാറുകയും ചെയ്തിരുന്നതായി ഷറീഫ് പറഞ്ഞു. ഷൂട്ടിങ്ങിൽ പങ്കെടുക്കാൻ അദ്ദേഹത്തെ സഹായിക്കാമെന്ന് ഞാൻ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ക്രിക്കറ്റുമായി ബന്ധപ്പെട്ട ചുമതലകളാൽ അദ്ദേഹം വളരെ തിരക്കിലായിരുന്നുവെന്നും ഷെരീഫ് പറഞ്ഞു.

“പിന്നീട് ഞങ്ങൾ വളരെയധികം ഇടപഴകുകയും അദ്ദേഹം തന്റെ വ്യക്തിപരമായ ഫോൺ നമ്പർ ഞാനുമായി പങ്കുവെക്കുകയും ചെയ്തു. അദ്ദേഹം എപ്പോഴും സന്ദേശങ്ങൾക്ക് മറുപടി നൽകാറുണ്ടായിരുന്നു. എന്റെ അഭിപ്രായത്തിൽ അദ്ദേഹം വളരെ സൗഹാർദ്ദത്തോടെ പെരുമാറുന്ന ഡൗൺ ടു എർത്തായ വ്യക്തിയാണ്,” ഷെരീഫ് പറഞ്ഞു.

Read More: ‘ചൂടൻ’ ധോണി; നിയന്ത്രണം വിട്ടു കളത്തിലേക്ക്, അംപയർക്ക് നേരെ വിരൽചൂണ്ടൽ

ധോണി ഷൂട്ടിങ്ങിലെ കഴിവുകൾ മുമ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. 2017 ൽ കൊൽക്കത്തയിലെ മഴയെത്തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലനം റദ്ദാക്കിയപ്പോൾ ധോണി കൊൽക്കത്ത പോലീസ് ട്രെയിനിങ് സ്കൂളിൽ പിസ്റ്റൾ ഷൂട്ടിങ്ങിൽ ഏർപെട്ടിരുന്നു. “അദ്ദേഹത്തിന്റെ കൃത്യത അസാമാന്യമാണ്,”എന്ന് അന്ന് കൊൽക്കത്ത പോലീസ് അഭിപ്രായപ്പെട്ടിരുന്നു.

2018 ൽ പിസ്റ്റൾ ഷൂട്ടിങ്ങിനായി ശ്രമിക്കുന്നതിന്റെ ഒരു ക്ലിപ്പും ഷെരീഫ് പങ്കുവച്ചിട്ടുണ്ട്. “തോക്കുകളോടും ഷൂട്ടിംഗിനോടും വളരെക്കാലം മുൻപ് തന്നെ അദ്ദേഹത്തിന് പ്രണയമുണ്ടായിരുന്നു. ഇപ്പോൾ അദ്ദേഹം ക്രിക്കറ്റ് അവസാനിപ്പിക്കുകയാണ്. ഷൂട്ടിംഗ് അദ്ദേഹത്തിന്റെ അടുത്ത കായിക വിനോദമായിരിക്കാം. അദ്ദേഹം നിരവധി ഷൂട്ടിംഗ് റേഞ്ചുകൾ സന്ദർശിക്കുന്നത് ഞങ്ങൾ കണ്ടു.”

“നിരവധി പ്രൊഫഷണൽ അത്‌ലറ്റുകൾ കായികരംഗത്ത് നിന്ന് വിരമിച്ച ശേഷം ഷൂട്ടിംഗിലേക്ക് മാറുന്നതും ഒളിമ്പിക് ചാമ്പ്യന്മാരാകുന്നതും ഞാൻ കണ്ടിട്ടുണ്ട്. മറ്റ് കായിക ഇനങ്ങളിൽനിന്ന് വ്യത്യസ്തമായി ഷൂട്ടിങ്ങിലും ഗോൾഫിലും നിന്നും വളരെക്കാലം കളിക്കാൻ കഴിയും,” ഷെരീഫ് പറഞ്ഞു.

Read More: NRAI life member, Walther rifle owner MS Dhoni has another option in shooting

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ms dhoni future shooting career nrai national rifle association of india

Next Story
ധോണിയെ ഭയപ്പെടണം; ഐപിഎൽ ബോളർമാർക്ക് മുന്നറിയിപ്പുമായി ഇർഫാൻ പത്താൻms dhoni, dhoni, എംഎസ് ധോണി, ms dhoni retirement, ഇർഫാൻ പത്താൻ, ms dhoni ipl 2020, irfan pathan, irfan pathan ms dhoni, dhoni irfan pathan, ipl 2020, ipl, cricket news
The moderation of comments is automated and not cleared manually by malayalam.indianexpress.com