/indian-express-malayalam/media/media_files/kmICgLFcZOTKv54gYNGv.jpg)
Photo by Deepak Malik / Sportzpics for IPL
പ്രതീക്ഷിച്ച പോലെ മുന്നേറ്റനിര തിളങ്ങാതെ പോയ മത്സരത്തിൽ വാലറ്റത്ത് പഴയ പ്രതാപകാലത്തെ അനുസ്മരിപ്പിച്ച് എം.എസ്. ധോണി നടത്തിയ വെടിക്കെട്ടിനും ചെന്നൈ സൂപ്പർ കിങ്സിനെ വിജയിപ്പിക്കാനായില്ല. 192 റൺസ് വിജയലക്ഷ്യം തേടി ബാറ്റ് ചെയ്യാനിറങ്ങിയ ചെന്നൈയ്ക്ക് 6 വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
ദക്ഷിണാഫ്രിക്കൻ പേസർ നോർട്ടെ എറിഞ്ഞ അവസാന ഓവറിൽ രണ്ട് വീതം സിക്സും ഫോറും പറത്തി നിന്ന് ധോണി 20 റൺസ് വാരിയെങ്കിലും ടീമിന്റെ വിജയലക്ഷ്യം അകലെയായിരുന്നു. 20 റൺസിനായിരുന്നു ചെന്നൈയുടെ തോൽവി. പവർപ്ലേയിൽ കാര്യമായി സ്കോർ ചെയ്യാനാകാതെ ചെന്നൈ സ്വന്തം കുഴി തോണ്ടുകയായിരുന്നു.
Vintage Dhoni 👌#TATAIPL fans were treated to some strong hitting by MS Dhoni
— IndianPremierLeague (@IPL) March 31, 2024
Watch the match LIVE on @JioCinema and @StarSportsIndia 💻📱#DCvCSK | @ChennaiIPLpic.twitter.com/eF4JsOwmsa
അതേസമയം, വിശാഖപട്ടണത്തെ ആരാധകരെ ആവേശത്തിലാറാടിച്ച് ധോണി അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിങ്ങാണ് പുറത്തെടുത്തത്. ഐപിഎല്ലിൽ 17ാം സീസണിൽ ആദ്യമായാണ് മുൻ ചെന്നൈ സൂപ്പർ കിങ്സ് നായകൻ ബാറ്റ് ചെയ്യാനെത്തിയത്. ക്രീസിലെത്തി നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി ധോണി അടിച്ചു തകർക്കാനുള്ള തന്റെ ഉദ്ദേശ്യവും വ്യക്തമാക്കി. മുകേഷ് കുമാർ എറിഞ്ഞ പതിനേഴാം ഓവറിൽ രണ്ട് ബൗണ്ടറികളാണ് ധോണി പറത്തിയത്.
/indian-express-malayalam/media/media_files/vrZdnFb0z5rnEId3nBcg.jpg)
2024 ഐപിഎല്ലിൽ സീസണിൽ ആദ്യമായാണ് 41കാരനായ ധോണി ബാറ്റ് കൈയിലെടുക്കുന്നത്. വാലറ്റത്ത് എട്ടാം നമ്പറുകാരനായാണ് ധോണി ക്രീസിലെത്തിയത്. മൂന്ന് വിക്കറ്റെടുത്ത് തിളങ്ങി നിന്ന് മുകേഷിനെയാണ് ധോണി ആദ്യമേ രണ്ട് ഫോറുകളടിച്ച് തുടങ്ങിയത്. അടുത്ത ഓവർ എറിയാനെത്തിയത് അവരുടെ പ്രധാന പേസറായ ഖലീൽ അഹമ്മദാണ്.
മറ്റുള്ള ചെന്നൈ താരങ്ങളെ ഏറെ ബുദ്ധിമുട്ടിച്ച ഖലീൽ അഹമ്മദിന്റെ ഓവറിൽ ഒരു ക്ലാസിക് സിക്സറും ധോണി പറത്തി. ഇരുന്ന് കൊണ്ട് അനായാസം ഓഫ് സൈഡിലേക്കായിരുന്നു സിക്സർ പറത്തിയത്. മുകേഷ് കുമാർ എറിഞ്ഞ 19ാം ഓവറിൽ റണ്ണടിച്ചു കൂട്ടാൻ ധോണിക്ക് സാധിച്ചില്ല. മൂന്ന് പന്തുകൾ സിംഗിൾ ഓടാൻ അവസരം ലഭിച്ചെങ്കിലും കൂറ്റനടികൾക്ക് മാത്രമെ ടീമിന് ജയിപ്പിക്കാൻ കഴിയൂവെന്ന് മനസിലാക്കി സ്ട്രൈക്ക് നിലനിർത്തി.
/indian-express-malayalam/media/media_files/WiMyUR89qe2Pk7BMliNg.jpg)
മുകേഷ് കുമാർ എറിഞ്ഞ 19ാം ഓവറിൽ ഒരു വൈഡ് ഉൾപ്പെടെ അഞ്ച് റൺസ് മാത്രമാണ് ധോണിക്കും ജഡേജയ്ക്കും നേടാനായത്. ഈ ഓവറിൽ കൂടി ധോണി മാജിക് കാണികൾ പ്രതീക്ഷിച്ചെങ്കിലും മുകേഷ് കുമാർ കണിശതയോടെയാണ് പന്തെറിഞ്ഞത്. മത്സരം പൂർത്തിയാകുമ്പോൾ 16 പന്തിൽ നിന്ന് 37 റൺസാണ് ധോണി അടിച്ചെടുത്തത്. സീസണിൽ കൂടുതൽ മാജിക് ധോണിയിൽ നിന്ന് പ്രതീക്ഷിക്കാമെന്ന സൂചനയാണ് 'തല' ഇന്ന് നൽകിയത്. മൂന്ന് കൂറ്റൻ സിക്സും നാല് ഫോറും ഇതിനിടയിൽ ധോണിയുടെ ബാറ്റിൽ നിന്ന് പിറന്നു. 231 ആയിരുന്നു ധോണിയുടെ സ്ട്രൈക്ക് റേറ്റ്.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് 'ഓസീസ് ഫയർ പവർ'
- 'പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു'; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് 'ഫിറ്റാ'; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us