മുന്‍ ഇന്ത്യന്‍ നായകന് എം.എസ്.ധോണിയ്ക്ക് വാഹനങ്ങളോടുള്ള പ്രിയം എല്ലാവര്ക്കും അറിയാവുന്നതാണ്. ബൈക്കുകളോടാണ് കൂടുതല്‍ പ്രിയമെങ്കിലും കാറുകളോടും ഏറെ പ്രിയമാണ് ക്യാപ്റ്റന്‍ കൂളിന്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൊരു ചിത്രം വൈറലാവുകയാണ്. ജീപ്പിന്റെ ഗ്രാന്റ് ചെറോക്കി ട്രാക്ക്ഹോക്ക് ഓടിക്കുന്ന ധോണിയുടെ ചിത്രമാണ് വൈറലാകുന്നത്.
ഇന്ത്യയില്‍ വില്പ്പനയില്ലാത്ത ഈ മോഡല്‍ ധോണി അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു. കഴിഞ്ഞ മാസമാണ് വാഹനം ധോണിയുടെ വീട്ടിലെത്തിയത്. അന്ന് തന്നെ ധോണിയുടെ ഭാര്യ സാക്ഷി ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
ട്രാക്ക്ഹോക്കിനെ ആദ്യമായി ഇന്ത്യയിലെത്തിച്ചെന്ന പേരും ഇതോടെ ധോണി സ്വന്തമാക്കി. 1.6 കോടി രൂപയോളമാകും വാഹനത്തിന്റെ ഇന്ത്യന്‍ വില. ധോണിയുടെ ശേഖരത്തില്‍ ഫെറാരി 599 ജിടിഒ, ഹമ്മര്‍ എച്ച് 2, ജിഎംസി സിയേറ എന്നീ ആഡംബര വാഹനങ്ങളുണ്ട്. കാവസാക്കി നിഞ്ജ എച്ച് 2, കോണ്‍ഫഡറേറ്റ് ഹെല്‍ക്യാറ്റ്, ബിഎസ്എ, സുസുകി ഹയാബുഷ, നോര്‍ട്ടണ്‍ വിന്റേജ് തുടങ്ങിയ വിലകൂടിയ ബൈക്കുകളുടെ ശേഖരവും ധോണിക്കുണ്ട്.
Read Here: ധോണിയും രോഹിത്തും ടീമിലുള്ളതിനാലാണ് നായകനായി വിരാട് കോഹ്ലി തിളങ്ങുന്നത്: ഗൗതം ഗംഭീർ